Latest NewsKeralaNews

ആറ്റിങ്ങലില്‍ ചന്ദന വേട്ട: 45 കിലോ ചന്ദനവുമായി ഒരാള്‍ പിടിയില്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വന്‍ ചന്ദന വേട്ട. കുഴിമുക്ക് ഭാഗത്ത് വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന ചന്ദനം പിടികൂടി. അനില്‍ കുമര്‍ എന്നയാളിന്റെ വീട്ടില്‍ നിന്നാണ് ചന്ദനം പിടികൂടിയത്.

Also Read: കേന്ദ്രം തന്ന വാക്‌സിൻ എവിടെയെന്ന് ജനങ്ങൾ: സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമം രൂക്ഷം, ബാക്കിയുള്ളത് 2 ലക്ഷം ഡോസ് മാത്രം

തിരുവനന്തപുരം ഫ്‌ളൈയിംഗ് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 45 കിലോ ഗ്രാം ഭാരം വരുന്ന ചന്ദനമാണ് പിടികൂടിയത്. വീടിന് സമീപത്തുള്ള സിന്തറ്റിക് വാട്ടര്‍ ടാങ്കിനുള്ളിലാണ് ചന്ദനം മുറിച്ച് സൂക്ഷിച്ചിരുന്നത്. പിടികൂടിയ ചന്ദനത്തിന് വിപണിയില്‍ ഏകദേശം 4 ലക്ഷം രൂപയോളം വിലവരുമെന്ന് അധികൃതര്‍ അറിയിച്ചു.

വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ചന്ദനമാണ് അനില്‍ കുമാറിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത്. സംഭവത്തില്‍ അനില്‍ കുമാറിനെ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം കണ്‍ട്രോള്‍ റൂം റെയ്ഞ്ച് ഓഫീസര്‍ സലിന്‍ ജോസ്, ചുള്ളിമാനൂര്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫീസര്‍ വി. ബ്രിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button