ആദ്യരാത്രിയിൽ പാൽ കുടിക്കുന്നതുകൊണ്ട് എന്താണ് പ്രയോജനം. പലപ്പോഴായി പലരും ചിന്തിച്ചൊരു കാര്യമായിരിക്കും ഇത്. എന്നാൽ പാൽ വെറുതെ കുടിച്ചാൽ പോരാ. അതിൽ കുങ്കുമം, മഞ്ഞൾ, പഞ്ചസാര, ബദാം, പെരുംജീരകം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കണം. എങ്ങനെ പാൽ കുടിക്കുന്നതുകൊണ്ട് ഗുണങ്ങൾ ഏറെയാണ്.
➤ പാലിൽ ചേർക്കുന്ന കുങ്കുമപ്പൂ സന്തോഷം ജനിപ്പിക്കുന്ന എൻഡോർഫിനുകൾ ഉത്പദിപ്പിക്കും. ഹാപ്പി ഹോർമോൺ റിലീസ് ചെയ്യുന്നതിലൂടെ സന്തോഷവും ശാന്തതയും ലഭിക്കുന്നു.
➤ പാൽ പഞ്ചസാരയുമായി ചേരുമ്പോൾ അതൊരു ഊർജ്ജദായക പാനീയമാകുന്നു. ശരീരത്തിനും മനസിനും നല്ല ഊർജ്ജം തോന്നും. ആദ്യരാത്രിയിൽ പാൽ കുടിക്കുന്നത് ഊർജ്ജസ്വലത വർധിപ്പിക്കും.
➤ പാലിൽ മഞ്ഞളും കുരുമുളകും ചേരുമ്പോൾ പ്രതിരോധശേഷി കൈവരിക്കാൻ സാധിക്കും. ആദ്യരാത്രിയിൽ ഈ രീതിയിൽ പാൽ കുടിക്കുന്നതുവഴി ആന്റി ബാക്ടീരിയൽ ഘടകങ്ങളുള്ള രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന പാനീയമാണ്.
Read Also:- ഹാരി കെയ്നിനെ റാഞ്ചാൻ സിറ്റി: ഇത്തിഹാദിൽ എത്തുന്നത് റെക്കോർഡ് തുകയ്ക്ക്
➤ ലൈംഗിക ഉത്തേജനത്തിനും പാൽ സഹായിക്കും. പാലിൽ ചതച്ച് ചേർക്കുന്ന കുരുമുളകും ബദാമും ലൈംഗിക ഉത്തേജനം വർധിപ്പിക്കുന്ന ഘടകങ്ങളാണ്.
➤ പാൽ കുടിക്കുന്നതിലൂടെ ദമ്പതികളുടെ മാനസിക അടുപ്പം വർധിക്കുകയും ചെയ്യും.
Post Your Comments