ആലുവ: കാരോത്തുകുഴി കവലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഷേണായീസിന്റെ ഉടമ ശാസ്ത റോഡില്‍ സുശീലയാണ് (50) വേറിട്ട സമരമാര്‍ഗവുമായി രംഗത്ത് വന്നത്. കഴിഞ്ഞ ദിവസം രാത്രി മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്ന് വാങ്ങി മടങ്ങുമ്പോൾ ആലുവ റോഡിലെ കുഴിയില്‍ ചാടി സുശീല സഞ്ചരിച്ച ഇരുചക്ര വാഹനം മറിഞ്ഞിരുന്നു.
Read Also : സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഈ മാസം തുടങ്ങും : മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി
വാഹനത്തിൽ നിന്ന് സുശീല തെറിച്ചു വീണെങ്കിലും തിരക്കില്ലാതിരുന്നതിനാല്‍ അപായമൊന്നും സംഭവിച്ചില്ല. നഗരസഭ പൊതുമരാമത്ത് അധികൃതരെ വിവരമറിയിച്ചെങ്കിലും പരിഹാരമുണ്ടാകാഞ്ഞതിനെ തുടർന്നാണ് സുശീല റീത്തുമായെത്തി റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
ശേഷം വാഹനത്തിന്റെ മുന്നിലും പിന്നിലും റീത്ത് കെട്ടി നഗരത്തിലൂടെ സഞ്ചരിച്ച് പ്രതിഷേധമറിയിച്ചു. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ റെഡിമെയ്ഡ് ടാറുമായെത്തി പൊതുമരാമത്ത് കരാറുകാരന്‍ കുഴിയടച്ചു.
റോഡിലെ കുഴികളെ കുറിച്ച് പൊതുജനത്തിന് നിര്‍ദ്ദേശം നല്‍കുന്നതിന് പൊതുമരാമത്ത് വകുപ്പ് ആപ്പ് ഇറക്കിയിരുന്നു. ആപ്പ് ഉണ്ടായിരുന്നിട്ടും റോഡിലെ കുഴിയടയ്ക്കാൻ റീത്ത് വേണ്ടിവന്നെന്നാണ് ഇപ്പോൾ ആക്ഷേപം.
Post Your Comments