ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് ഷൂട്ടിങ്ങിൽ ഇന്ത്യക്ക് നിരാശ. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റോൾ ഷൂട്ടിങ് മത്സരത്തിന്റെ ഫൈനലിൽ സൗരഭ് ചൗധരി മെഡൽ കാണാതെ പുറത്തായി. ഫൈനലിൽ ഏഴാം സ്ഥാനത്താണ് ലോക രണ്ടാം നമ്പർ താരമായ സൗരഭ് മത്സരം അവസാനിപ്പിച്ചത്. യോഗ്യതാ റൗണ്ടിൽ 600ൽ 586 പോയിന്റുമായി ഒന്നമത്തെത്തിയാണ് സൗരഭ് കലാശപ്പോരിന് യോഗ്യത നേടിയത്.
36 താരങ്ങൾ മാറ്റുരച്ച ഒന്നാം റൗണ്ടിൽ തകർപ്പൻ പ്രകടനമാണ് ചൗധരി കാഴ്ചവെച്ചത്. എന്നാൽ ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന അഭിഷേക് വർമ 17-ാം സ്ഥാനത്താണ് മത്സരം അവസാനിപ്പിച്ചത്. 575 പോയിന്റുകളാണ് അഭിഷേകിന് നേടാനായത്.
അമ്പെയ്ത്ത് മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ ദീപിക കുമാരി-പ്രവീൺ ജാദവ് സഖ്യം ക്വാർട്ടറിൽ വീണു. ദക്ഷിണ കൊറിയയുടെ ആൻ സാൻ – കിം ജെ ഡിയോക് സഖ്യമാണ് അവസാന എട്ടിൽ ഇന്ത്യയുടെ മെഡൽ മുന്നേറ്റത്തിൽ വഴിമുടക്കിയത്.
Read Also:- ടോക്കിയോ ഒളിമ്പിക്സ് 2021: അമ്പെയ്ത്തിൽ ഇന്ത്യൻ സഖ്യം ക്വാർട്ടറിൽ വീണു
സ്കോർ: 6-2. മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് കൊറിയൻ ടീം പുറത്തെടുത്തത്. മത്സരത്തിന്റെ തുടക്കം മുതൽക്കേ കൊറിയൻ സഖ്യം ദീപികയെയും പ്രവീണിനെയും സമ്മർദ്ദത്തിലാക്കിക്കൊണ്ടിരുന്നു. മൂന്നാം സെറ്റിലാണ് ഇന്ത്യൻ ടീം ആധിപത്യം പുലർത്തിയത്.
Post Your Comments