റേഡിയോ ജോക്കിയായിരുന്ന അനന്യയുടെ ആത്മഹത്യയുടെ വേദനയിലാണ് സുഹൃത്തുക്കൾ. എന്നാൽ ഈ വിഷയത്തിൽ കമ്യുണിറ്റിയ്ക്ക് നേരെ വിമര്ശനങ്ങൾ ഉയർത്തി പലരും രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ അനന്യയുടെ മരണത്തിൽ കമ്യുണിറ്റിയ്ക്ക് നേരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ശീതൾ ശ്യാം. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ശീതളിന്റെ പ്രതികരണം.
കുറിപ്പ് പൂർണ്ണ രൂപം
അനന്യയുടെ മരണത്തിൽ ഞാനടങ്ങുന്ന സിസ്റ്റത്തിന് പങ്കുണ്ട് നിയമത്തിനായാലും സമൂഹത്തിനായാലും ഇവിടെയുടെ പ്രഖ്യാപിത കുടംബ സംവിധാനത്തിനു .സംഘടനാ സംവിധാനങ്ങൾക്ക് അടക്കം അനന്യയുമായി സംഘടനാ തലത്തിലും വ്യക്തിപരമായുo അടുപ്പം ഉണ്ടായിരിന്നു. അവൾ ഒരു ധൈര്യശാലിയായിരുന്നു എന്നു തോന്നാമെങ്കിലും മനസ്സ് കൊണ്ട് വളരെ ഭയമുള്ളവളായിരുന്നു. അവൾ അറിഞ്ഞും അറിയാതെയുംചെയ്ത പല കാര്യങ്ങളും വിഷംയപരമായി യോജിപ്പും വിയോജിപ്പും പറയുമായിരുന്നു. അതിൽ അൽപ്പമെങ്കിലും നീരസം ഉണ്ടായിരുന്നു. പല വിഷയത്തിലും എടുത്തു ചാടുമ്പോൾ അതിനെ തടയാൻ ശ്രമിച്ചിരിന്നു.
റൂബിന സംഘടിപ്പിച്ച ക്ലബ് ഹൗസ് ചർച്ചയിൽ അനന്യയെ സംസാരിക്കാൻ അനുവദിക്കാത്തിൽ പിന്നീട് അനന്യയോട് ക്ഷമ പറഞ്ഞിരുന്നു. ശേഷം എന്ത് സഹായം വേണമെന്ന് വിളിച്ച് ചോദിച്ചപ്പോൾ ഒന്നും വേണ്ട എനിക്ക് ഒറ്റക്ക് നിന്ന് പോരാടുവാൻ ഇഷ്ടം എന്ന് പറഞ്ഞിരുന്നു ഇനി ഒരു കാര്യത്തിലും ഇടപ്പെടണ്ട എന്ന് അനുപറഞ്ഞിരുന്നു ജൽസയുടെ അന്ന് ഒരുമിച്ച് നിന്ന് ഫോട്ടോ എടുത്തതാണ് രെഞ്ചുമ്മയുടെ മൊബൈലിൽ ആണ് അവൾ പടം എടുത്തത് ഒരുമിച്ച് നിന്ന് സംസാരിച്ചാണ് പിരിഞ്ഞത്. ഇൻസെൽ ആളുകളുടെ പണം അനന്യ നിഷേധിച്ച വിഷയം അനീറയാണ് എന്നോട് പറയുന്നത് ട്രാൻസ് വ്യക്തികളെ ഹോളോകോസ്റ്റ് ചെയ്യണം എന്നുപറയുന്ന ഇൻസെൽ ആളുകളുടെ പണം അനന്യ നിഷേധിച്ച സഹാചര്യത്തിൽ ഒരു ക്ലബ് ഗ്രൂപ്പിൽ നല്ല കാര്യം അനു ചെയ്തത് എന്ന് ആണ് പറഞ്ഞത് അനന്യക്ക് അനീറയുടെ സുഹ്യത്ത് പണം ഇട്ട് കൊടുത്തതിൻ്റെ ബാങ്ക് ഡീറ്റൈൽസ് അനീറ അയച്ച് തന്നതിൽ സന്തോഷം പറയുകയും ചെയ്തിരിന്നു.
പിന്നീടാണ് അനുവാട്ട്സപ്പ് മെസെജ് അയച്ച് പറയുന്നത് ഞാൻ ചാരിറ്റി ചോദിക്കാൻ പോയതോ പണം ചോദിക്കാൻ പോയതോ അല്ല എൻ്റെ ആരോഗ്യ പ്രശ്നത്തെ കുറിച്ച് പറയാൻ പോയാ താണ് ഞാൻ ചിലപ്പോൾ വാങ്ങും വാങ്ങാതിരിക്കാം എന്നും ഇനി എൻ്റെ പേഴ്ണൽ വിഷയത്തിൽ ചേച്ചി ഇടപെടണ്ട എന്നും പറഞു ഇങ്ങനെ പറഞഒരാളുടെ ഫോട്ടോ Corp ചെയ്ത് ഇട്ടത് എൻ്റെ അറിവില്ലായ്മയോ മണ്ടത്തരമോ ആയി പറയാം തോന്നാം. അത് തെറ്റായിപ്പോയി എന്നുള്ളത് മരണത്തിന് ശേഷം ആലോചിക്കുമ്പോൾ വേദന ഉണ്ട്. അവളെ കേൾക്കുന്നതിൽ എല്ലാവർക്കും പിഴവ് സംഭവിച്ചിട്ടുണ്ട്. അവളുടെ താമസസ്ഥലത്ത് സ്ഥിരമായി പോകുന്നവർക്കും അവളുടെ മരണപ്പെട്ട പാട്ട്ണർക്കും അവളുടെ സഹോദരിമാർ എന്ന് അവകാശപ്പെടുന്നവർക്കും അനുവിൻ്റ മക്കൾ എന്ന് പറഞ്ഞ് നടക്കുന്നവർക്കും വളർത്തമക്കും ജനിപ്പിച്ച അച്ചനും അമ്മയും അടക്കം ഒരു വർഷവും ഒരു മാസവും ഈ വേദനകൾ അനുഭവിക്കുന്ന വ്യക്തിയുടെ മാനസിക ശാരീക ബുദ്ധിമുട്ടിനെ അവളുടെ കൂടപ്പിറപ്പുകൾക്കോ ആരോഗ്യ സംവിധാനത്തിനോ നിയമ സംവിധാനത്തിനോ ഭരണകൂടത്തിനോ ആക്റ്റിവിസ്റ്റകൾ ആയി അറിയപ്പെടാൻ ആഗ്രഹിക്കുന്ന സിസ് ജെൻ്റർ ആണുങ്ങൾക്കോ പെണ്ണുങ്ങൾക്കോ അനന്യയുടെ മരണം നിമിഷങ്ങൾക്കകം ഫോട്ടോഅപ്പ്ടുഡേറ്റ് ചെയ്യുന്ന ക്യൂവര് സംഘടകൾ കോ ട്രാൻസ് സംഘടനകൾക്കോ മാധ്യമങ്ങൾക്കോ സാധിച്ചില്ല,
read also: ഊർജ്ജം നൽകിയ പ്രാർത്ഥനകൾക്ക് നന്ദി: മെഡൽ രാജ്യത്തിന് സമർപ്പിക്കുന്നുവെന്ന് മീരാഭായ് ചാനു
ഒരു സഹായം ചെയ്യണ്ട എന്ന് പറഞ്ഞ എനിക്കോണോ ഇത് മനസിലാ വേണ്ടിയിരുന്നത്. ഇതുമായി ബദ്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകൾക്ക് മറുപടി പറയാൻ വിളിക്കുന്ന മാധ്യമങ്ങളോട് അവരും ഇവരും ഇടുന്ന പോസ്റ്റുകളോട് ഞാൻ പ്രതികരിക്കണോ നിരന്തരം മറുപടി പറയണോ ഏത് തരത്തിലുള്ള മറുപടി തന്നാൽ ആണ് നിങ്ങൾ തൃപ്തരാകുന്നത്. അനന്യയുടെ തൂങ്ങി നിന്ന ശരീരം താമസസ്ഥലത്ത് നിന്ന് നീക്കം ചെയ്ത നേരം അവിടെ കൂടി നിന്ന കമ്യുണികളുടെ കരച്ചിൽ വിഷ്വൽ ചെയ്യാൻ പ്രേരിപ്പിച്ച സ്വിസ് ജെൻ്റർ പുരുഷനും ട്രാൻസ്കമ്മ്യണിറ്റി ആക്റ്റിവിസ്റ്റും ആ മാധ്യമ പ്രവത്തകരും കമ്യുണ്ണിറ്റി സെയിലിംഗ് അല്ലെ നടത്താൻ നോക്കിയത് മോർച്ചറിയിൽ കിടക്കുന്ന പോസ്റ്റ് മാർട്ടം കഴിഞ അവളുടെ ലൈവ്ചിത്രം പോസ്റ്റച്ചെയാൻ ഫോട്ടോ എടുക്കാൻ ഒരു ലെസ്ബിയൻ സ്ത്രീയെ അവിടെക്ക് വിട്ട ക്യൂവർ ഗെ ആക്റ്റിവിസ്റ്റ് ആ സ്തീയെ വിക്റ്റം ആക്കാൻ വഴിവച്ചില്ലെ.
മരണം നടന്ന അന്ന് നാല് ആക്റ്റിവിസ്റ്റുകൾ ആലുവയിലെ രെഞ്ചു വിൻ്റെവീട്ടിൽ വരില്ല എന്നും നിന്നെ കാണാനാണ് വന്നെതെന്നും പറഞ്ഞ് റോഡിൽനിന്നപ്പോൾ നിർബദ്ധിച്ച കൂടെ കൊണ്ട് വന്നപ്പോൾ തളർന്ന് കിടന്ന രെഞ്ചുവിനോടും എന്നോടും പറഞ്ഞത് നാളെ സമരം ഉണ്ട് വരണം എന്നാണ് പറഞ്ഞത് നിങ്ങളുടെ വീട്ടിൽ ഒരാൾ മരിച്ചാൽ അന്ന് തന്നെസമരത്തിന് പോയി ശീലം ഉണ്ടാകും ഞങ്ങൾക്ക് കഴിയില്ല ഈ സമരങ്ങൾ നിങ്ങൾക്ക് മരണത്തിന് മുൻപ് പറ്റിയില്ലെ ,മൈരുകളെ , ശവംതീനിയായ അവളോട് നീ സായ മാത്യു ആത്മഹത്യയ്ക്ക് ഗുളിക കൊടുക്കാൻ കൂട്ടുനിന്നവളാണ് സജ്ന ഷാജി വിഷയത്തിലും നീ കമ്യുണിറ്റിയെ തമ്മിൽ അടിപ്പിക്കാൻ നോകി.
നീ ഒരു കാര്യം മനസിലാകണം ഒരു മനുഷ്യൻ്റ തലയിൽ കരിയോയിൽ ഒഴിച്ച് ആയാളെ തെറി പറഞു ഇല്ലാതാക്കിയപ്പോൾ നിനക്ക് കിട്ടിയ സമാധാനം എനിക്കും അനുഭവിക്കാൻ ആഗ്രഹം ഉണ്ട് അതിന് ജയിലിൽ പോയാലും സാരമില്ല അറ്റ് വന്നാൽ ഞാൻ ച്ചെയും നിനക്ക് ഒരു മകൻ ഇല്ലെടി ?നിനക്ക് മാനുഷ്യ മൂല്യങ്ങളെ കുറിച്ച് എന്ത്അറിയാം വെറുപ്പ് എന്തിനാ ഈസമൂഹത്തോട് നിനക്ക് അവരെ തമിൽ അടിപ്പിക്കുന്ന ഈ ഗൂഡ പരിപാടി നിർത്ത് മലരെ അനന്യയുടെ ഡയറിയും ഫോണും പോലീസിൻ്റെ കയിൽ ഉണ്ട് എൻ്റെ പേര് അതിൽ ഉണ്ടെക്കിൽ നിയമ നടപടി അവർ എടുക്കട്ടെ അതിൽ ആരുടെ പേരാണ് എന്നുള്ളത് വ്യക്തമാണ് അറിഞു കൊണ്ട് തെറ്റ് ചെയ്തിട്ടില്ല തെറ്റ് നിങ്ങൾക്ക് ആരോപിക്കാൻ അവകാശം ഉണ്ട് ചെയ്തോളു മുൻപും ഉണ്ടായ ആരോപണങ്ങൾക്കും വ്യക്തമായ മറുപടി കൊടുത്തിട്ടുണ്ട് ശീതൾ ശ്യാം മാത്രമല്ല ഇവിടെ ഇവരുടെ മുഴുവൻ രക്ഷക കൂടെ നിക്കുന്നു ഇനിയും നില്ക്കും സ്വന്തം പ്പെറ്റ മാതാപിതാക്കൾ പോലും എൻ്റെ വാക്കുകൾ കേട്ടിട്ടില്ല പിന്നെ ഒരിക്കലും കാണാത്ത നിങ്ങളെയൊക്കെ വിശ്വസിപ്പിക്കാൻ കഴിയുമോ അറിയില്ല കമ്യൂണിറ്റിയെ തല്ലിപ്പിക്കുന്നതിൽ ഇൻസെൽ മെൻ്റസിറ്റു അപ്പഫെമിനിസ്റ്റുകൾ ഒരു അനുകബയും ഇല്ലാത്ത ക്യുവർ മനുഷ്യവാകശ പ്രവർത്തകർക്കും സാധിച്ചിരിക്കുന്നു അത്ഭുതമില്ല ഈ സിസ്റ്റത്തോട് കലഹിചേപോകാൻ പറ്റുള്ളു ഇത്തരം സംഭവങ്ങൾ നടക്കുബോൾ ചർച്ചിക്കാൻ ആളെ വിളിക്കുന്ന മാധ്യമങ്ങളോട് മുഖം മൂടി കളെ ഒഴിവാക്കു അവരുടെ വിഷയം അവർ പറയട്ടെ ഇന്നലെ നടന്ന സാമൂഹ്യ മന്ത്രി എടുത്ത തീരുമാനങ്ങളെ നിങ്ങൾകണ്ടില്ലല്ലോ മാധ്യമങ്ങളെ ,എൻ്റെ മുഖത്ത് തുപ്പാൻ ഇഷ്ടപ്പെടുന്ന ആ കമ്യുണിറ്റിയോട് വരു മുന്നിൽ നിന്നു തരാം,,,, എങ്ങനെ ഒക്കെയാണ് പൊരുതേണ്ടത് അറിയില്ല അനന്യയുടെ മരണം ഒരു തരത്തിലും ന്യായികരിക്കാൻ കഴിയില്ല ആ ഒരു മെസെജ് എത്ര ജീവിതങ്ങളിലേക്ക് പതിഞ്ഞിറങ്ങി അതു കൊണ്ട് ഇന്നലെയും ഒന്നിന് ശാഷ്യം വഹിക്കേണ്ടി വന്നു കുറ്റബോധവും നീറ്റലും കടന്നു പോകുന്നു ഈ യവസരത്തിൽ പ്രതികരിക്കാൻ വിളിക്കുന്ന മാധ്യങ്ങളോട് എൻ്റമുൻപാട്ണർ ആയിരുന്ന വ്യക്തി കൂടെ വീണ്ടും ചെല്ലാൻ പറഞ്ഞ് ആത്മഹത്യ ഭീഷണി മുഴക്കി നീരസിച്ചതിന് ചെവി കല്ല് നോക്കി അടിച്ചു ഒരു ചെവി കേൾക്കുന്നില്ല ഫോണിൽ സംസാരിക്കാൻ പറ്റുന്നില്ല,,, ക്ഷമിക്കണം അനന്യക്ക് നീതി കിട്ടണം അവൾ ഈ സിസ്റ്റത്തിൽ നിന്ന് പുറത്തായി നമ്മളും പുറകെ,,,,,,, മരണം ഒരു ഒളിത്താവളം എന്ന് ആരും കരുതരുത്,,
ദയവായി( വാക്കുകൾ മോശമായെങ്കിൽ ക്ഷമിക്കണം വികാരങ്ങളെ നിയത്രിക്കാൻ പറ്റാത്ത അവസ്ഥയും ഉണ്ടാകുന്നു) ഇന്നലെ തിരുവനന്തപുരത്ത് മന്ത്രി ബിന്ദു ടീച്ചർ മാ യി വിഷയങ്ങൾ ശ്രദ്ധയിൽ പെടുത്താൻ സാധിച്ചു മന്ത്രി വീണാ ജോർജും ആയി വിഷയങ്ങൾ ധരിപ്പിച്ചു അനന്യയുടെ പ്രിയപ്പെട്ട അച്ചനൊപ്പം നില്കാനും വേദനയിൽ പങ്ക് ചേരാനും ആഗ്രഹിക്കുന്നു,,,,,,,, അനുവിനും ജിജോക്കും ആദരാഞ്ജലികൾ തെറ്റുകൾ ഏറ്റുപറയുന്നു,, എല്ലാവരോടും,,,
Post Your Comments