ജീവിതപങ്കാളിയെ മാട്രിമോണി മുഖാന്തരം തിരഞ്ഞെടുക്കാൻ ട്രാൻസ് കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്കും അവസരം നൽകിയിരിക്കുകയാണ് മാട്രിമോണി.കോം. ഇതിന്റെ ഭാഗമായി ‘റെയിൻബോ ലവ്’ എന്ന ആപ്ലിക്കേഷനാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതോടെ, ട്രാൻസ് കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്ക് എളുപ്പത്തിലും വേഗത്തിലും ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാൻ സാധിക്കും.
പ്രാദേശിക ഭാഷകളുടെ പിന്തുണയോടെയാണ് ഈ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തെ 13 മില്യൺ ഉപയോക്താക്കൾ മാട്രിമോണിയിൽ സേവനം പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വേറിട്ട ആശയവുമായി മാച്ച് മേക്കിംഗ് സേവനമായ മാട്രിമോണി.കോം രംഗത്തെത്തിയത്. ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിൽ നിന്നും റെയിൻബോ ലവ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
Also Read: ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
റെയിൻബോ ലവ് ഉപയോഗിക്കുമ്പോൾ, സുരക്ഷ ആവശ്യങ്ങൾക്കായി സർക്കാർ നൽകിയ തിരിച്ചറിയൽ രേഖ ഉപയോക്താക്കൾ സമർപ്പിക്കണം. റെയിൻബോ ലവിൽ 122 ലധികം ഓറിയന്റേഷൻ ടാഗുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, 48 പ്രൊനൗൺസും 45 ജെൻഡർ ഐഡന്റിറ്റികളുമാണ് ഉള്ളത്.
Post Your Comments