Latest NewsKeralaNews

വാക്സിൻ ഷോർട്ടേജ് ഉണ്ടാക്കിയത് പാവപ്പെട്ടവരെ സ്വകാര്യ ആശുപത്രികളിലേക്ക് തള്ളി വിടാനായിരുന്നില്ലേ? സന്ദീപ് വാര്യര്‍

രാവും പകലും ഫോണിൽ കുത്തിയിരുന്നാലും കിട്ടാതിരുന്ന വാക്‌സിൻ ഇപ്പോ തത്സമയം ഓൺലൈനിലൂടെയും സ്പോട്ടിലും ലഭിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ദിവസം കൊണ്ട് നാലര ലക്ഷം പേര്‍ക്ക് വാക്സിൻ നല്‍കി റെക്കോർഡ് ഇട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കൃത്രിമമായി വാക്‌സിന്‍ ഷോര്‍ട്ടേജ് ഉണ്ടാക്കിയത് പാവപ്പെട്ടവരെ സ്വകാര്യ ആശുപത്രികളിലേക്ക് തള്ളിവിടാന്‍ ആയിരുന്നില്ലേയെന്ന വിമർശനവുമായി ബിജെപി വാക്താവ് സന്ദീപ് ജി വാര്യര്‍. ഫേസ്ബു്ക്ക് പോസ്റ്റിലൂടെ യായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പത്തു ലക്ഷം വാക്‌സിന്‍ കേരളത്തില്‍ സ്റ്റോക്കുണ്ടെന്ന കേന്ദ്ര മന്ത്രി പറഞ്ഞതോടെ രാത്രി എട്ടു മണി നീണ്ടു നില്‍ക്കുന്ന വാക്‌സിന്‍ വിതരണം തുടങ്ങിയിരിക്കുന്നതെന്ന് സന്ദീപ് പറഞ്ഞു. രാവും പകലും ഫോണില്‍ കുത്തിയിരുന്നാലും കിട്ടാതിരുന്ന വാക്സിന്‍ ഇപ്പോ തത്സമയം ഓണ്‍ലൈനിലൂടെയും സ്‌പോട്ടിലും ലഭിക്കുന്നെന്നും വമ്ബിച്ച ആദായ വില്പന പോലെയാണെന്നും സന്ദീപ് വിമർശിച്ചു.

read also: അഞ്ച് സെന്റീമീറ്ററോളം വലുപ്പം വരുന്ന ഗണേശ വിഗ്രഹം വിഴുങ്ങിയ മൂന്നു വയസ്സുകാരന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

പോസ്റ്റ് പൂർണ്ണ രൂപം

അത്ഭുതം , മഹാത്ഭുതം ..പത്തുലക്ഷം വാക്സിൻ കേരളത്തിൽ സ്റ്റോക്കുണ്ടെന്ന് കേന്ദ്ര മന്ത്രി പറഞ്ഞതോടെ ഇന്ന് രാത്രി 8 മണി വരെ നീളുന്ന വാക്സിൻ വിതരണമാണ് തുടങ്ങിയിരിക്കുന്നത് . രാവും പകലും ഫോണിൽ കുത്തിയിരുന്നാലും കിട്ടാതിരുന്ന വാക്‌സിൻ ഇപ്പോ തത്സമയം ഓൺലൈനിലൂടെയും സ്പോട്ടിലും ലഭിക്കുന്നു. വമ്പിച്ച ആദായ വില്പന പോലെ…

ഇത്രയും ദിവസം കൃത്രിമമായി വാക്സിൻ ഷോർട്ടേജ് ഉണ്ടാക്കിയത് പാവപ്പെട്ടവരെ സ്വകാര്യ ആശുപത്രികളിലേക്ക് തള്ളി വിടാൻ വേണ്ടി ആയിരുന്നില്ലേ ?

shortlink

Related Articles

Post Your Comments

Related Articles


Back to top button