Latest NewsCinemaNewsIndiaEntertainment

രാമായണവും മഹാഭാരതവും ഭാരതത്തിന്റെ ചരിത്രം: ഇതിനെ ആസ്പദമാക്കി സിനിമ ചെയ്യുന്നത് പരിശോധിക്കണമെന്ന് കേന്ദ്രത്തോട് കങ്കണ

സിനിമകൾ ചെയ്യുമ്പോൾ എല്ലാവരും രാമായണത്തെ വെറും കാല്‍പനിക കഥയായി മാത്രമാണ് കാണുന്നതെന്നും കങ്കണ പറഞ്ഞു

ന്യൂഡൽഹി : രാമായണത്തെ അടിസ്ഥാനമാക്കി സിനിമ ചെയ്യുന്നത് പരിശോധിക്കണമെന്ന്
കേന്ദ്ര സര്‍ക്കാരിനോട് ബോളിവുഡ് താരം കങ്കണ റണാവത്ത്. രാമായണം, മഹാഭാരതം തുടങ്ങിയവ ഭാരതത്തിന്റെ ചരിത്രമാണ്. എന്നാൽ, സിനിമകൾ ചെയ്യുമ്പോൾ എല്ലാവരും രാമായണത്തെ വെറും കാല്‍പനിക കഥയായി മാത്രമാണ് കാണുന്നതെന്നും കങ്കണ പറഞ്ഞു. അത്തരം സിനിമകളെ കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഫേസ്ബുക്കിൽ കുറിച്ചു. ബോളിവുഡിലും അല്ലാതെയും രാമായണത്തില്‍ നിന്നും രാമനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സിനിമകള്‍ നിര്‍മ്മിക്കുന്നുണ്ട്. ഇതിനെതിരയാണ് കങ്കണയുടെ പരാമര്‍ശം.

കങ്കണയുടെ വാക്കുകള്‍:

‘ഇത് എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. രാം മന്ദിര്‍ നിര്‍മ്മിക്കുന്നതിനാല്‍ നിരവധി സിനിമ നിര്‍മ്മാതാക്കളും സംവിധായകരും രാമായണത്തെയും ശ്രീരാമനെയും കുറിച്ച് സിനിമ ചെയ്യുന്നുണ്ട്. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഈ സിനിമകളുടെ അണിറപ്രവര്‍ത്തകരും കൂടാതെ മാധ്യമങ്ങളും രാമായണത്തെ പുരാണമായും രാമനെ കാല്‍പനിക കഥയായുമാണ് ചിത്രീകരിക്കുന്നത്. രാമായണവും മഹാഭാരതവും നമ്മുടെ ചരിത്രമാണ്, അവയെക്കുറിച്ച് ധാരാളം തെളിവുകളുമുണ്ട്. ഇത് മനസിലാക്കാത്തവർ രാമായണത്തെ അടിസ്ഥാനമാക്കി എന്തെങ്കിലും ചെയ്ത് പണമുണ്ടാക്കാനും വിവാദങ്ങള്‍ സൃഷ്ടിക്കാനും അനുവദിക്കരുത്. ബൈബിള്‍ ഒരു പുരാണമല്ലെങ്കില്‍, ക്രിസ്തു ഒരു മിഥ്യയല്ലെങ്കില്‍, ഖുറാന്‍ ഒരു പുരാണമല്ലെങ്കില്‍, മുഹമ്മദ് ഒരു മിഥ്യയല്ലെങ്കില്‍, പിന്നെ ആരാണ് രാമനെയും കൃഷ്ണനെയും ഒരാളുടെ ഭാവനയുടെ രൂപപ്പെടുത്തുന്നത്? മതേതരത്വം?’.

shortlink

Related Articles

Post Your Comments

Related Articles


Back to top button