കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ ഖോഡാ പട്ടേല്‍ വീണ്ടും ലക്ഷദ്വീപ് സന്ദർശിക്കുന്നു. ജൂലായ് 26ന് ഇദ്ദേഹം ലക്ഷദ്വീപിലെത്തും. അഹമ്മദാബാദില്‍ നിന്ന് അന്ന് കൊച്ചിയിലെത്തുന്ന പ്രഫുല്‍ പട്ടേല്‍ അന്ന് ഉച്ചയ്ക്ക് ലക്ഷദ്വീപിലേക്ക് പുറപ്പെടും. ദ്വീപിലെ വിവിധ വകുപ്പ് മേധാവികളുമായി യോഗങ്ങള്‍ നടത്തുമെന്നാണ് സൂചന.
ലക്ഷദ്വീപിൽ കൊണ്ടുവന്ന നിയന്ത്രണങ്ങളുടെ പേരിൽ പ്രഫുല്‍ പട്ടേലിനു നേരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇത്തവണ സന്ദർശനം ഒരാഴ്ചയോളം തുടരുമെന്നാണ് റിപ്പോർട്ടുകൾ. കൊവിഡ് രോഗബാധയെ തുടര്‍ന്നുളള കര്‍ഫ്യു നിലനിന്ന ലക്ഷദ്വീപിൽ കഴിഞ്ഞ തവണ പ്രഫുൽ പട്ടേലിനെതിരെ പ്രതിഷേധമുണ്ടായില്ല. എന്നാല്‍ ഇപ്പോള്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുള്ളതിനാൽ ഇദ്ദേഹത്തിന് നേരെ വലിയ പ്രതിഷേധമുണ്ടാകാന്‍ ഇടയുണ്ടെന്നും സൂചന. കടുത്ത സുരക്ഷയിലാകും പ്രഫുല്‍ പട്ടേലിന്റെ സന്ദര്‍ശനം.
Post Your Comments