KeralaCinemaLatest NewsNewsIndiaBollywoodEntertainmentMovie Gossips

അശ്ലീല സിനിമ നിർമ്മാണം: ശില്‍പ ഷെട്ടിയെ പോലീസ് ചോദ്യംചെയ്തു

നടിയുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധനക്ക് വിധേയമാക്കും

മുംബൈ: ഭര്‍ത്താവ് രാജ് കുന്ദ്ര ഉള്‍പ്പെട്ട അശ്ലീല സിനിമ നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടി ശില്‍പ ഷെട്ടിയെ മുംബൈ പോലീസ് ചോദ്യംചെയ്തു. ശിൽപയുടെ മുംബൈയിലെ വസതിയിൽ വെള്ളിയാഴ്ച വൈകിട്ടാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. ശിൽപയെ ചോദ്യം ചെയ്യുന്നതിനും മൊഴി രേഖപ്പെടുത്തുന്നതിനുമാണ് എത്തിയതെന്ന് പോലീസ് വിശദമാക്കി.

ഭര്‍ത്താവ് രാജ് കുന്ദ്രയുടെ അശ്ലീല സിനിമ നിർമ്മാണവുമായി നടിക്ക് ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്നതാണ് പോലീസ് അന്വേഷിക്കുന്നത്. ചോദ്യം ചെയ്യല്‍ റെക്കോര്‍ഡ് ചെയ്യാന്‍ ശില്‍പ സമ്മതിച്ചതിച്ചിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.

രാജ് കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള വിയാന്‍ എന്ന കമ്പനി അശ്ലീല സിനിമ നിർമ്മാണ വിവാദത്തിലെ പ്രധാന കേന്ദ്രമാണ് എന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇതിന്റെ ഡയറക്ടറായിരുന്നു ശില്‍പ. അന്ധേരി വെസ്റ്റിലുള്ള വിയാന്റെ ഓഫീസില്‍ നിന്ന് അശ്ലീല സിനിമകളുടേയും വീഡിയോകളുടേയും വന്‍ശേഖരമാണ് പോലീസ് കഴിഞ്ഞദിവസം നടന്ന റെയ്‌ഡിൽ പിടിച്ചെടുത്തത്.

കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് 2020-ല്‍ ശില്‍പാ ഷെട്ടി രാജിവെച്ചിട്ടുണ്ട്. കമ്പനിയില്‍ നിന്ന് ശില്പ രാജിവെക്കാനിടയായ സാഹചര്യമടക്കം പോലീസ് ചോദിച്ചറിയുമെന്നും ഇതോടൊപ്പം നടിയുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധനക്ക് വിധേയമാക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button