തിരുവനന്തപുരം : കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇപ്പോൾ നടക്കുന്ന അന്വേഷണം വെറും പ്രഹസനം മാത്രമാണെന്നും സിപിഎം അറിഞ്ഞിട്ടും തട്ടിപ്പ് മൂന്നു വർഷം മൂടിവച്ചുവെന്നും വിഡി സതീശൻ പറഞ്ഞു.
കേരളം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പുകളിൽ ഒന്നാണ് കരുവന്നൂരിലേത്. മാധ്യമങ്ങളിലൂടെ തട്ടിപ്പ് വാർത്ത പുറത്തുവന്നതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. സിപിഎം ഭരിക്കുന്ന ബാങ്കിലെ കോടികളുടെ തട്ടിപ്പിന്റെ വിവരം നേരത്തെ പാർട്ടി അറിഞ്ഞിട്ടും മൂടി വെക്കുകയായിരുന്നും എന്നും സതീശൻ പറഞ്ഞു.
Read Also : 8 വര്‍ഷത്തെ പ്രണയം, ഒടുവിൽ മിശ്ര വിവാഹം: കൊല്ലത്ത് നവ വധു ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍
വകുപ്പ് തല അന്വേഷണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ശുപാർശ ചെയ്തിട്ടും അന്വേഷണമുണ്ടായില്ല. ആ റിപ്പോർട്ടും പൂഴ്ത്തി. സിപിഎം ജില്ലാ- സംസ്ഥാന നേതൃത്വം അറിയുകയും അന്വേഷിക്കുകയും ചെയ്ത ശേഷവും നൂറ് കോടിയുടെ തട്ടിപ്പ് ബാങ്കിൽ നടന്നു. എന്നിട്ടും പൊലീസിലറിയിക്കാൻ സിപിഎം തയ്യാറായില്ലെന്നും സതീശൻ പറഞ്ഞു. 350 കോടിയുടെ തട്ടിപ്പെങ്കിലും നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ. അതെല്ലാം സിപിഎം നേതാക്കളറിഞ്ഞിട്ടും മൂടിവെച്ചു. ആ സ്ഥിതിക്ക് ഇപ്പോൾ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്നും സതീശൻ കുറ്റപ്പെടുത്തി.
Post Your Comments