തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പൂർണ്ണ ഡിജിറ്റല്‍ വിദ്യാഭ്യാസ പദ്ധതിയുടെ മുന്നോടിയായി ക്രോഡീകരിച്ച കണക്കുകള്‍ പ്രകാരം ഓൺലൈൻ പഠനത്തിന് സ്വന്തമായി ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ കഴിയാത്ത അഞ്ച് ലക്ഷത്തോളം വിദ്യാര്‍ത്ഥികളുണ്ടെന്ന് റിപ്പോർട്ട്.
ഓഗസ്റ്റ് 15നകം ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനായി ജനകീയ യജ്ഞം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. കുട്ടികളുടെ എണ്ണം പോര്‍ട്ടലില്‍ ലഭ്യമാക്കി ഉപകരണങ്ങളോ പണമോ സംഭാവനയായി നല്‍കാന്‍ സൗകര്യമൊരുക്കും.
കുട്ടികളെ 3 വിഭാഗങ്ങളായി തിരിച്ചാണ് കണക്കെടുത്തത്. സ്വന്തമായി ഉപകരണങ്ങള്‍ വാങ്ങാന്‍ കഴിയുന്നവര്‍, വായ്പ ലഭ്യമാക്കിയാല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ കഴിയുന്നവര്‍, സമൂഹ സഹായത്തോടെ മാത്രം വാങ്ങാന്‍ കഴിയുന്നവര്‍. മൂന്നാം വിഭാഗത്തിന്റെ കണക്കാണ് സര്‍ക്കാര്‍ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്.On
നിലവില്‍ ഡിജിറ്റല്‍ ഉപകരണങ്ങളില്ലാത്ത ഡിജിറ്റല്‍ ഉപകരണം വാങ്ങാനാകാത്തവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ. തിരുവനന്തപുരം- 11899, കൊല്ലം -17526,പത്തനംതിട്ട -6568,ഇടുക്കി- 12968,കോട്ടയം- 12200, ആലപ്പുഴ- 19075,എറണാകുളം- 22000,തൃശൂര്‍- 65638,പാലക്കാട്- 113000.മലപ്പുറം- 91823,കോഴിക്കോട് -49000,വയനാട്- 27122,കണ്ണൂര്‍- 12126, കാസര്‍കോട് -44595.
Post Your Comments