Latest NewsKeralaNews

ക്ഷേത്രങ്ങളില്‍ കര്‍ക്കടക വാവിന് ബലിതര്‍പ്പണം അനുവദിക്കില്ല

അടുത്തമാസം എട്ടിനാണ് കര്‍ക്കടകവാവ്‌.

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ഇത്തവണയും കര്‍ക്കടക വാവിന് ബലിതര്‍പ്പണമില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണയും ബലിതര്‍പ്പണം ഒഴിവാക്കാന്‍ തീരുമാനിച്ചത്.

സാമൂഹിക അകലം പാലിച്ച്‌ ബലി തര്‍പ്പണ ചടങ്ങുകള്‍ നടത്താന്‍ കഴിയില്ലെന്നും തന്ത്രിമാരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ബലിതര്‍പ്പണം ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും റിപ്പോർട്ട്. അടുത്തമാസം എട്ടിനാണ് കര്‍ക്കടകവാവ്‌.

കോവിഡ് രോഗികളുടെ പ്രതിദിനകണക്കിൽ വർദ്ധനവാണ് കേരളത്തിൽ. ഈ സാഹചര്യത്തിൽ ചടങ്ങിന്റെ ഭാഗമായി ആളുകള്‍ കൂട്ടത്തോടെ സ്‌നാന ഘട്ടങ്ങളില്‍ ഇറങ്ങുന്നത് കൂടുതല്‍ അപകടത്തിന് കാരണമാകുമെന്ന വിലയിരുത്തലും ബലിതര്‍പ്പണം ഉപേക്ഷിക്കാനുള്ള തീരുമാനത്തിന് കാരണമായി. കഴിഞ്ഞ തവണയും കര്‍ക്കടകവാവിനും ശിവരാത്രിക്കും ബലിതര്‍പ്പണം ഒഴിവാക്കിയിരുന്നു.

shortlink

Post Your Comments


Back to top button