ന്യൂഡൽഹി : കാശ്മീർ സ്വദേശികൾക്ക് പാകിസ്ഥാന്റെ ഭാഗമാകാൻ താത്പര്യമുണ്ടോയെന്ന് അറിയാൻ അഭിപ്രായവോട്ടെടുപ്പ് നടത്തുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. സ്വതന്ത്ര പ്രദേശമാകാനാണോ കശ്മീർ സ്വദേശികൾക്ക് താത്പര്യം എന്നത് സംബന്ധിച്ചും ചോദിച്ചറിയും എന്നും ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചു. സ്വാതന്ത്ര്യത്തിന് വേണ്ടി കശ്മീർ സ്വദേശികൾ പ്രയത്‌നിക്കുമ്പോൾ പാകിസ്‌ഥാൻ എന്നും അവരോടൊപ്പം ഉണ്ടാകും എന്നും ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു. : പാക് അധീന കശ്മീരിലെ പ്രാദേശിക തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന റാലിയിലാണ് ഇമ്രാൻ വിവാദ പരാമർശം നടത്തിയത്.
Read Also : ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം : ഒരാൾ മരിച്ചു
പിഡിപി ഉൾപ്പെടെ നിരവധി പാർട്ടികളിലെ നേതാക്കൾക്ക് പാകിസ്താനുമായി ബന്ധമുണ്ടെന്ന രഹസ്യവിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നു . ഈ സാഹചര്യത്തിലാണ് ഇമ്രാൻ ഖാൻ ഇത്തരത്തിലുള്ള പരാമർശം നടത്തിയത്. കശ്മീരിന്റെ പ്രത്യേക പദവി തിരികെ നൽകിയാൽ മാത്രമേ ഇന്ത്യയുമായി ചർച്ച നടത്തൂ എന്ന് പാകിസ്താൻ നേരത്തെ അറിയിച്ചിരുന്നു.
കശ്മീർ സ്വദേശികൾ തങ്ങളുടെ സഹോദരങ്ങളാണെന്നും അവർക്ക് പ്രത്യേക പദവി തിരികെ നൽകണമെന്നും നേരത്തെ ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടിരുന്നു. 2019 ഓഗസ്റ്റ് 5 ന് കശ്മീരിന്റെ അമിതാധികാരം കേന്ദ്ര സർക്കാർ എടുത്തുമാറ്റിയതിന് പിന്നാലെയാണ് കശ്മീർ സ്വദേശികളുടെ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട് പാക് പ്രധാനമന്ത്രി രംഗത്തെത്തിയത്.
Post Your Comments