Latest NewsKeralaNattuvarthaNews

ബന്ധം അവസാനിപ്പിച്ച് മറ്റൊരു സുഹൃത്തുമായി അടുത്തതോടെ പ്രതികാരമായി: ഹരികൃഷ്ണയെ കൊലപ്പെടുത്തിയത് ചേച്ചിയുടെ ഭർത്താവ്

ആലപ്പുഴ: ചേര്‍ത്തല കടക്കരപ്പള്ളിയില്‍ സഹോദരീ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയ ഹരികൃഷ്ണ (25) എന്ന യുവതിയുടേത് കൊലപാതകമെന്ന് സംശയം. കടക്കരപ്പള്ളി തളിശേരിതറ ഹരികൃഷ്ണ (25) ആണ് മരിച്ചത്. സഹോദരീ ഭര്‍ത്താവ് കടക്കരപ്പള്ളി പുത്തന്‍കാട്ടില്‍ രതീഷിനെയാണ് പോലീസ് സംശയിക്കുന്നത്. ഹരികൃഷ്ണയുടെ ചേച്ചിയുടെ ഭർത്താവാണ് രതീഷ്.

കഴിഞ്ഞ ദിവസം ഹരികൃഷ്ണയുമായി രതീഷ് വാക്കു തര്‍ക്കമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. രതീഷും യുവതിയുമായി ഏറെ നാളായി ബന്ധമുണ്ടായിരുന്നുവെന്നും ഇതേ തുടർന്ന് രതീഷ് ഭാര്യയുമായി വഴക്കിടുമായിരുന്നുവെന്നും പറയുന്നു. ഹരികൃഷ്ണ അടുത്തിടെ മറ്റൊരാളുമായി സ്നേഹബന്ധത്തിലായത് രതീഷിനു ഇഷ്ടമായില്ലെന്നും ഇതേതുടർന്ന് ഉണ്ടായ പ്രതികാരമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് സൂചന.

Also Read:കേരള തീരത്ത് അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത: ജാഗ്രതാ നിര്‍ദ്ദേശവുമായി ഭരണകൂടം

എറണാകുളത്തെ സ്വകാര്യ ആശുപത്രി നഴ്‌സായ ഹരികൃഷ്ണയുടെ സഹോദരിക്കു വെള്ളിയാഴ്ച രാത്രി ജോലിയുണ്ടായിരുന്നു. ഇതിനെ തുടർന്ന് കുട്ടികളെ നോക്കാനായി രതീഷ്, ഹരികൃഷ്ണയെ വീട്ടിലേക്കു വവരുത്തുകയായിരുന്നു. ഹരികൃഷ്ണയെയും രതീഷിനെയും ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് ഹരികൃഷ്ണയുടെ വീട്ടുകാര്‍ പൊലീസുമായി ചേര്‍ന്നു നടത്തിയ അന്വേഷത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. പട്ടണക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button