കാബൂള്‍: യു.എസ് സേനാപിന്മാറ്റത്തെ തുടര്‍ന്ന് ഗ്രാമപ്രദേശങ്ങളിൽ അധികാരം പിടിച്ചെടുത്ത താലിബാനെ നേരിടാൻ അഫ്ഗാൻ ഭരണകൂടം പ്രതിരോധ ശ്രമങ്ങൾ നടത്തുന്നു. ഭീകര സംഘടനയുടെ നീക്കങ്ങള്‍ക്ക് തടയിടുന്നതിനും അക്രമം കുറയ്ക്കുന്നതിനുമായി രാജ്യത്ത് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. പ്രാദേശിക സമയം രാത്രി 10 മുതല്‍ പുലര്‍ച്ചെ നാലു വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാബൂള്‍, പഞ്ജീര്‍, നംഗര്‍ഹാര്‍ എന്നിവിടങ്ങളൊഴികെയുള്ള 31 പ്രവിശ്യകളിലാണ് ഇത് പ്രാബല്യത്തില്‍ വരികയെന്നും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അഫ്ഗാനിസ്ഥാനില്‍ മുന്നേറ്റം നടത്തുന്ന താലിബാനെ തുരത്താന്‍ രാജ്യത്തിനു അമേരിക്കന്‍ സേന വീണ്ടും പിന്തുണ പ്രഖ്യാപിച്ചതായുള്ള റിപ്പോർട്ട്. അതിന്റെ ഭാഗമായി താലിബാൻ കേന്ദ്രങ്ങളിലേക്ക് യുഎസ് സൈന്യം വ്യോമാക്രമണം നടത്തി.
Post Your Comments