
പട്ടാമ്പി: വനിതാ ഡോക്ടറുടെ പരാതിയില്‍ നടന്‍ കണ്ണന്‍ പട്ടാമ്പിക്കെതിരെ പൊലീസ് കേസെടുത്തു. മോശമായി പെരുമാറിയെന്ന ഡോക്ടറുടെ പരാതിയിലാണ് കേസെടുത്തത്. ഒന്നര വര്‍ഷത്തിനിടെ പലതവണ കണ്ണന്‍ മോശമായി പെരുമാറിയെന്നും മുന്‍പു കൊടുത്ത പരാതിയില്‍ നടപടികള്‍ ഉണ്ടായില്ലെന്നും ഡോക്ടര്‍ പറയുന്നു.
ഇയാള്‍ ആശുപത്രിയിലെത്തി മോശമായി പെരുമാറിയെന്നാണ് പരാതി. ഒന്നര വര്‍ഷം മുന്‍പാണു വനിതാ ഡോക്ടര്‍ ആദ്യമായി കണ്ണന്‍ പട്ടാമ്പിക്കെതിരെ പരാതി നല്‍കിയത്. ഇപ്പോള്‍ വീണ്ടും പരാതിയുമായെത്തിയതോടെയാണു പൊലീസ് കേസെടുത്തത്. മേജർ രവിയുടെ സഹോദരനായ ഇദ്ദേഹം നിരവധി സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.
Post Your Comments