വയറുനിറയെ അത്താഴം കഴിക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ അത്തരമൊരു ഭക്ഷണരീതി ഒരു തരത്തിലും ആരോഗ്യത്തിനു ഗുണം ചെയ്യില്ല. മാത്രമല്ല വലിയ ദോഷമാകുകയും ചെയ്യും. അത്താഴം എപ്പോഴും ലഘുവായിരിക്കണം.
➤ അത്താഴം കഴിക്കുന്ന സമയം വളരെ പ്രധാനപ്പെട്ടതാണ്. എത്രയും നേരത്തെ അത്താഴം കഴിക്കുന്നതാണ് ഉചിതം.
➤ രാത്രി ഏഴിനു മുമ്പ് അത്താഴം കഴിക്കുന്നതാണ് ആരോഗ്യകരമായ ഭക്ഷണരീതി. രാത്രി വൈകി അത്താഴം കഴിക്കുന്നത് തടി കൂട്ടുകയും വയറുചാടാൻ കാരണമാകുകയും ചെയ്യും.
➤ ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് അത്താഴം കഴിക്കണം.
Read Also:- ടോക്കിയോ ഒളിമ്പിക്സ് 2021: ബോക്സിങിൽ ഇന്ത്യയുടെ വികാസ് കൃഷ്ണൻ പുറത്ത്
➤ കൊഴുപ്പ്, പഞ്ചസാര, കാർബോഹൈഡ്രേറ്റ് എന്നിവയുടെ അളവ് കുറഞ്ഞിരിക്കുന്ന ഭക്ഷണമാണ് അത്താഴത്തിന് അനുയോജ്യം.
➤ സൂപ്പ്, റൊട്ടി, പച്ചക്കറി എന്നിവ അത്താഴത്തിൽ ഉൾപ്പെടുത്താം
➤ പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണമാണ് രാത്രി കഴിക്കേണ്ടത്. രാത്രി ചോറ് കഴിക്കുന്നത് അത്ര നല്ലതല്ല.
Post Your Comments