KeralaNattuvarthaLatest NewsNewsIndia

ആംബുലൻസിന്റെ വഴി തടഞ്ഞ് കാറോടിച്ചു: യുവാവിന് പണികൊടുത്ത് പോലീസ്: വിഡിയോ

പല തവണ ഹോണും സൈറണും മുഴക്കിയിട്ടും യുവാവ് വഴി കൊടുക്കാന്‍ തയാറായില്ലെന്ന് ആംബുലൻസ് ഡ്രൈവർ

മംഗളൂരു: മനഃപൂർവം ആംബുലൻസിന്റെ വഴി തടഞ്ഞ് വാഹനമോടിച്ച യുവാവ് അറസ്റ്റിൽ. ഉള്ളാള്‍ സോമേശ്വര സ്വദേശി ചരൻ ആണ് അറസ്റ്റിലായത്. മംഗളൂരുവിലെ ദേശീയപാത 66ല്‍ നേത്രാവതി പാലത്തിനും പമ്പുവെല്ലിനും ഇടയിലാണ് സംഭവം.

അവശനിലയിലായിരുന്ന രോഗിയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന ആംബുലൻസിന് മുന്നിലാണ് യുവാവ് ബോധപൂർവ്വം വഴി മുടക്കി കാറോടിച്ചത്. ആംബുലന്‍സിനകത്ത് ഉള്ളവര്‍ തന്നെ മുന്നിലുള്ള കാർ വഴി തടസപ്പെടുത്തുന്ന വിഡിയോ ചിത്രീകരിച്ച് പോലീസിന് അയച്ചു.

ഇതോടെ മംഗളൂരു ദക്ഷിണ ട്രാഫിക് പൊലീസ് പ്രശ്നത്തിൽ ഇടപെട്ട് യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പല തവണ ഹോണും സൈറണും മുഴക്കിയിട്ടും യുവാവ് വഴി കൊടുക്കാന്‍ തയാറായില്ലെന്ന് ആംബുലൻസ് ഡ്രൈവർ പോലീസിനോട് പറഞ്ഞു.

ആംബുലൻസിന് വഴിയൊരുക്കാത്തതു ട്രാഫിക് നിയമലംഘനമാണെന്നും ഇത്തരം നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 10000 രൂപ പിഴയും കുറഞ്ഞത് മൂന്നു മാസത്തേക്കെങ്കിലും ലൈസൻ‌സ് റദ്ദാക്കലുമാണ് ശിക്ഷയെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button