മുംബൈ: മഹാരാഷ്ട്ര റായ്ഗഡിലുണ്ടായ മണ്ണിടിച്ചിലിൽ മരണസംഖ്യ ഉയരുന്നു. 36 പേരാണ് മണ്ണിടിച്ചിലിനെ തുടർന്ന് മരണപ്പെട്ടത്. തലായിൽ 32 പേരും സുതർ വാഡിയിൽ നാലുപേരും മരിച്ചു.
നിരവധി പേർ മേഖലയിൽ കുടുങ്ങി കിടപ്പുണ്ട്. മുപ്പത് പേർ ഇവിടെ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മഹാരാഷ്ട്രയ്ക്ക് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് കേന്ദ്രം ഉറപ്പു നൽകി.
റായ്ഗഡ് മേഖലയിൽ താഴ്ന്ന എല്ലാ പ്രദേശങ്ങളിൽ വെള്ളം കയറിയിരിക്കുകയാണ്. ചിപ്ലുൻ പട്ടണത്തിൽ ഏഴ് അടിയോളം വെള്ളം ഉയർന്നു. മുംബൈ ഗോവ ദേശീയപാത തത്കാലികമായി അടച്ചു. തെക്കേഇന്ത്യയിലും മഴക്കെടുതിയിൽ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Post Your Comments