
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ചെയര്‍മാനും വി.കെ. രാമചന്ദ്രൻ വൈസ് ചെയർമാനുമാണ്. സംസ്ഥാന മന്ത്രിസഭയാണ് പുനഃസംഘടനയുമായി ബന്ധപ്പെട്ട തീരുമാനം കൈകൊണ്ടത്. ഔദ്യോഗിക അംഗങ്ങളായി മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, കെ. രാജന്, റോഷി അഗസ്റ്റിന്, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്, ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരെയും നിശ്ചയിച്ചു.
പി.കെ. ജമീല, മിനി സുകുമാര്‍, ജിജു പി. അലക്സ്, കെ. രവിരാമന്‍ എന്നിവര്‍ വിദഗ്ധ അംഗങ്ങളാണ്. പാർട്ട് ടൈം വിദഗ്ധ അംഗങ്ങളായി ആര്. രാമകുമാര്‍, വി. നമശിവായം, സന്തോഷ് ജോര്‍ജ് കുളങ്ങര എന്നിവരെ നിശ്ചയിച്ചു. ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും സ്ഥിരം ക്ഷണിതാക്കളാവും.
Post Your Comments