Latest NewsKeralaNews

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ ഗതാഗതം നിരോധിച്ചു

മൂന്നാർ: മൂന്നാറിൽ മണ്ണിടിച്ചിൽ. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ മൂന്നാർ ഗവ. കോളേജിന് സമീപത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിടിച്ചിലിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ദേവികുളം സബ് കളക്ടർ രാഹുൽ ക്യഷ്ണയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. പ്രദേശത്ത് പൊലീസ് ബാരിക്കേടും സ്ഥാപിച്ചിരിക്കുകയാണ്.

Read Also: വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം, അറസ്റ്റിലായത് മുമ്പ് ആദ്യരാത്രി കാണാൻ ഒളിച്ചിരുന്ന 47കാരന്‍

മൂന്നാറിലും സമീപപ്രദേശങ്ങളിലും കാലവർഷം ശക്തമായിരിക്കുകയാണ്. രണ്ടു ദിവസമായി പെയ്ത മഴയിൽ മുതിരപ്പുഴയാറിൽ സംഗമിക്കുന്ന കന്നിയാറും നല്ലതണ്ണിയാറും നീരൊഴുക്ക് ശക്തമായി. മുതിരപ്പുഴയിൽ നീരൊഴുക്ക് ശക്തമായതോടെ ഹെഡ്‌വർക്‌സ്‌ ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നുവിട്ടു.

ദേവികുളത്തേക്ക് പോകുന്ന വാഹനങ്ങൾ ഹൈറേഞ്ച് ക്ലബ് വഴിയാണ് പോകേണ്ടത്. മൂന്നാർ-ഉടുമൽപ്പെട്ട അന്തർസംസ്ഥാന പാതയിലെ നയമക്കാടിന് സമീപത്തും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. പിന്നീട് പഞ്ചായത്തിന്റെ നേത്യത്വത്തിൽ മണ്ണ് മാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. മൂന്നാറിലെ വിവിധ എസ്റ്റേറ്റുകളിലേക്ക് പോകുന്ന റോഡുകളിലും ചെറിയതോതിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. പല മേഖലകളിലും വൈദ്യുതി ബന്ധം തടസപ്പെട്ടു. മൂന്നാർ പഞ്ചാത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

Read Also: സർക്കാരിന്റെ കള്ളക്കളി പുറത്തുവരുമെന്ന് ഭയക്കുന്നതിനാലാണ് ജയതിലകനെ ഇപ്പോഴും സംരക്ഷിക്കുന്നത്: ആരോപണങ്ങളുമായി വിഡി സതീശൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button