KeralaLatest NewsNews

അടിസ്ഥാന സൗകര്യത്തിന്റെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി കേരളം ഉത്പാദന യൂണിറ്റുകൾ ആരംഭിക്കണം: നോർക്ക ഡയറക്ടർ

കൊച്ചി: കേരളം അടിസ്ഥാനസൗകര്യ വികസനത്തിന്റെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി ഉത്പാദന യൂണിറ്റുകൾ ആരംഭിക്കണമെന്ന് നോർക്ക ഡയറക്ടറും എ.ബി.എൻ കോർപ്പറേഷൻ ചെയർമാനുമായ ജെ.കെ.മേനോൻ. മന്ത്രി പി. രാജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ കോൺഫറൻസിലായിരുന്നു അദ്ദേഹം ഇക്കാര്യം നിർദ്ദേശിച്ചത്. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് യോഗം വിളിച്ചു ചേർത്തത്.. ലുലൂ ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ഡോ. ആസാദ് മൂപ്പൻ, സിദ്ദിഖ് അഹമദ് തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ പ്രവാസി വ്യവസായികൾ യോഗത്തിൽ പങ്കെടുത്തു.

Read Also: മേലുദ്യോഗസ്ഥനെ മര്‍ദ്ദിക്കാന്‍ കെ.എസ്.ആര്‍.ടി.സി വനിതാ കണ്ടക്ടറുടെ ശ്രമം, ഓഫീസര്‍ ഒഴിഞ്ഞുമാറി: പിന്നീട് നടന്നത്

‘നിർമ്മാണ യൂണിറ്റുകൾ വർദ്ധിക്കുന്നതിനനുസരിച്ച് തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന നിർമ്മാണ യൂണിറ്റുകൾക്ക് മുൻഗണന നൽകം. വിദേശ രാജ്യങ്ങളിൽ കേരളത്തിന്റെ മനുഷ്യ വിഭവശേഷി കൂടുതലായി ഉപയോഗിക്കുകയും അതുവഴി അവർ വലിയ നേട്ടങ്ങളുമുണ്ടാക്കുകയും ചെയ്യുന്നു. ഈ നേട്ടങ്ങൾ നമ്മുടെ നാട്ടിൽത്തന്നെ ഉപയോഗിക്കാൻ കഴിയണമെന്നും’ അദ്ദേഹം ആവശ്യപ്പെട്ടു.

‘മികച്ച റോഡുകൾ, വിവിധ മേഖലകളെ സംയോജിപ്പിക്കുന്ന ഗതാഗത സംവിധാനങ്ങൾ, ഉത്പാദന യൂണിറ്റുകൾക്ക് സഹായകരമാകുന്ന വിധത്തിലുള്ള വൈദ്യുതി യൂണിറ്റുകൾ, സാങ്കേതിക വിദ്യാഭ്യാസമുള്ള മനുഷ്യവിഭവശേഷി തുടങ്ങി ഉത്പാദനവിതരണ യൂണിറ്റുകളുടെ നിക്ഷേപങ്ങൾക്ക് അനുകൂലമായ നിരവധി ഘടകങ്ങൾ സംസ്ഥാനത്തുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നും’ അദ്ദേഹം യോഗത്തിൽ വിശദീകരിച്ചു.

Read Also: കാട്ടുപന്നികളെ വേട്ടയാടാൻ കർഷകർക്ക് അനുമതി നൽകണം: ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button