ഹൈദരാബാദ്: ഷോറൂമില്‍ ഡെലിവറിയ്ക്കായി നിര്‍ത്തിയിട്ടിരുന്ന കാര്‍ ഒന്നാം നിലയില്‍ നിന്ന് താഴേയ്ക്ക് വീണു. ടാറ്റ തിയാഗോയാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ കാറുടമയുള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു.
ടാറ്റാ മോട്ടോഴ്‌സിന്റെ അംഗീകൃത ഡീലര്‍മാരായ സെലക്ടിന്റെ ഹൈദരാബാദ് ഷോറൂമിലാണ് സംഭവമുണ്ടായത്. ഡെലിവറിക്കായി വാഹനം ഒന്നാം നിലയിലായിരുന്നു ഉണ്ടായിരുന്നത്. കാറുടമ തന്നെയായിരുന്നു ഡ്രൈവിംഗ് സീറ്റില്‍ ഇരുന്നത്. ഈ സമയം, ഷോറും അസിസ്റ്റന്റ് വാഹനത്തിന് പുറത്തുനിന്ന് തിയാഗോയുടെ സവിശേഷതകള്‍ വിശദീകരിക്കുന്നത് വീഡിയോയില്‍ കാണാം.
ഡ്രൈവര്‍ സീറ്റിലുണ്ടായിരുന്ന ഉടമ ലിവര്‍ ഡ്രൈവ് മോഡിലേക്ക് മാറ്റുകയും ആക്‌സിലറേറ്റര്‍ അമര്‍ത്തുകയും ചെയ്തു. ഇതോടെ വാഹനം മുന്നോട്ട് നീങ്ങി. പരിഭ്രാന്തനായ ഉടമ കൂടുതല്‍ ശക്തിയില്‍ ആക്‌സിലറേറ്റര്‍ അമര്‍ത്തിയതോടെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് താഴേയ്ക്ക് വീഴുകയായിരുന്നു. ഷോറൂമിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന പോളോയുടെ മുകളിലേയ്ക്കാണ് പുതിയ വാഹനം വീണത്. രണ്ട് കാറുകളും 60 ശതമാനത്തോളം തകര്‍ന്ന നിലയിലാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments