തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് പി.ടി. ചാക്കോ നഗർ സ്വദേശി (27), പേട്ട സ്വദേശി (38), ആനയറ സ്വദേശി (3), എന്നിവർക്കാണ് ഇന്ന് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സിക്ക രോഗബാധ കണ്ടെത്തിയത്.
സംസ്ഥാനത്ത് ആകെ 44 പേർക്കാണ് ഇതുവരെ സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. 6 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇവരാരും തന്നെ ആശുപത്രിയിൽ അഡ്മിറ്റല്ല. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.
Post Your Comments