NattuvarthaLatest NewsKeralaIndiaNews

ഭീഷണിപ്പെടുത്തി കരാറിൽ ഒപ്പിടീച്ചു, പിന്മാറിയപ്പോള്‍ നഗ്നചിത്രം പുറത്തുവിട്ടു: രാജ് കുന്ദ്രയ്‌ക്കെതിരെ പൂനംപാണ്ഡേ

എന്നെ വിളിക്കൂ...ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ എല്ലാം തുറന്നുകാട്ടാം

മുംബയ്: നീലച്ചിത്ര ബിസിനസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി പൂനംപാണ്ഡേ. രാജ് കുന്ദ്രയ്ക്കും അയാളുടെ ഉടമസ്ഥതയിലുള്ള ആംസ്‌പ്രൈമിനും എതിരേ ഈ വര്‍ഷം ആദ്യം ക്രിമിനല്‍ കേസ് നല്‍കിയാതായി പൂനം പാണ്ഡേ വ്യക്തമാക്കി.

ഗുരുതരമായ ആരോപണങ്ങളാണ് രാജ് കുന്ദ്രയ്‌ക്കെതിരെ പൂനം പാണ്ഡേ നടത്തിയിരിക്കുന്നത്. തന്നെ ഭീഷണിപ്പെടുത്തി കരാറില്‍ ഒപ്പിടുവിച്ചെന്നും അവരുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി തന്റെ ദൃശ്യങ്ങൾ ഷൂട്ട് ചെയ്‌തെന്നും പൂനം പാണ്ഡേ പറഞ്ഞു. തന്റെ സ്വകാര്യ ചിത്രങ്ങൾ അവര്‍ പുറത്തു വിട്ടതായും നടി കൂട്ടിച്ചേർത്തു.

നിര്‍ബ്ബന്ധിച്ചു ഒപ്പിടുവിച്ച കരാറില്‍ നിന്നും പിന്മാറാന്‍ തുനിഞ്ഞപ്പോള്‍ തന്റെ നഗ്നചിത്രം പുറത്തുവിട്ട് ‘എന്നെ വിളിക്കൂ…ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ എല്ലാം തുറന്നുകാട്ടാം’ എന്ന സന്ദേശത്തിനൊപ്പം തന്റെ ഫോണ്‍ നമ്പറും പരസ്യപ്പെടുത്തിയെന്നും അത് തന്റെ ജീവിതം നാശമാക്കിയെന്നും പൂനം പാണ്ഡേ പറഞ്ഞു.

ഇതേതുടർന്ന് വിവിധയിടങ്ങളിൽ നിന്നും ആയിരക്കണക്കിന് കോളുകളാണ് വന്നതെന്നും ഇത്തരം സേവനങ്ങള്‍ക്ക് വേണ്ടിയുള്ള ആവശ്യം ഭീഷണിയായി മാറുമായിരുന്നെന്നും നടി പറഞ്ഞു. ജീവനിൽ ഭയന്ന് ഇതിനോട് പ്രതികരിച്ചില്ലെന്നും താരം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button