KeralaLatest NewsNewsCrime

‘ചക്കരക്ക് ഒരു ഉമ്മ തരട്ടേടാ’: പ്രവർത്തകയുമായുള്ള അശ്ലീല ഓഡിയോ പുറത്തായതോടെ സിപിഎം നേതാവിനെതിരെ നടപടിയുമായി പാർട്ടി

'നമ്മള്‍ ഒരു ശരീരവും ഒരു മനസുമാണ്, ചക്കരക്ക് ഒരു ഉമ്മ തരട്ടേടാ': സിപിഎം നേതാവും പ്രവര്‍ത്തകയും തമ്മിലുള്ള രഹസ്യ ഓഡിയോ പുറത്ത്

ഇടുക്കി: പാർട്ടി പ്രവർത്തകയുമായുള്ള അശ്ലീല ഫോൺ സംഭാഷണം പുറത്തുവന്നതോടെ ജില്ല സിപിഎം സെക്രട്ടറിയേറ്റ് അംഗം പി എന്‍ വിജയനെതിരെ നടപടി സ്വീകരിച്ച് സി പി എം. പാലോട് യുവജന വിഭാഗം പ്രവര്‍ത്തകയുമായുള്ള വിജയൻറെ അശ്ലീല സംഭാഷണം പുറത്ത് വന്നത് പാർട്ടിയെ ഏറെ പ്രതിസന്ധിയിൽ ആക്കിയിരുന്നു. സംഭവം വിവാദമായതോടെ വിജയനെ പാർട്ടി സ്ഥാനത്ത് നിന്നും തരംതാഴ്ത്തി മുഖം രക്ഷിക്കാനുള്ള ശ്രമമാണ് സി പി എം നടത്തിയത്. ജില്ല സെക്രട്ടറിയേറ്റില്‍ നിന്നും ജില്ല കമ്മിറ്റിയിലേക്ക് ആണ് വിജയനെ തരം താഴ്ത്തിയത്. വിജയന്‌ തെറ്റുപറ്റി എന്നാണു ജില്ല സെക്രട്ടറിയേറ്റിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. കർമ്മ ന്യൂസ് ആണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

‘നിന്നെ എന്റെ കൈയ്യില്‍ ഒറ്റക്ക് കിട്ടിയാല്‍ പ്രായത്തിന്റെ ഒക്കെ കാണിച്ചു തരാം’ എന്ന് തുടങ്ങുന്ന ഓഡിയോയിൽ അശ്ലീല ചുവയുള്ള സംഭാഷണങ്ങളാണ് നിറഞ്ഞു നിൽക്കുന്നത്. നിന്നെ കിട്ടിയാല്‍ ഉമ്മവെയ്ക്കാനും, കാമിക്കാനും, കെട്ടിപ്പിടിക്കാനുമൊക്കെ ഇഷ്ടമാണെന്ന് വിജയൻ പറയുന്നത് വ്യക്തമാണ്. ഇതിനെല്ലാം തന്നെ അനുവദിക്കുമോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുതലയ്ക്കൽ നിന്നുയരുന്ന മറുപടി.

Also Read:പിന്നോട്ടില്ല, ബിജെപിയുടെ പിന്തുണ തനിക്കുണ്ട് : മന്ത്രിക്കെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് യുവതി

മനസ് കൊണ്ട് നിനക്കെന്റെ കാമുകിയായി കൂടെ എന്നാണു വിജയൻ ചോദിക്കുന്നത്. അത് അംഗീകരിച്ചിട്ടുള്ളതാണെന്ന് പ്രവര്‍ത്തക മറുപടി പറയുന്നു. ‘ഞാന്‍ നിന്നെ ചതിക്കത്തില്ല, വഞ്ചിക്കത്തില്ല, ഒറ്റു കൊടുക്കത്തില്ല, ഉപദ്രവിക്കത്തില്ല, സഹായം മാത്രമേ ചെയ്യൂ. എന്നോടും അങ്ങനെ ചെയ്യാതിരുന്നാല്‍ മതി’യെന്ന് വിജയന്‍ പറയുമ്പോള്‍ ഒരിക്കലുമില്ലെന്ന് പ്രവര്‍ത്തക പറയുന്നു. ‘നിന്റെയോ എന്റെയോ കുടുംബജീവിതത്തിനോ പൊതുജീവിതത്തിനോ യാതൊരു പ്രശനവും ഉണ്ടാകാത്ത വിധത്തിലാണ് നമ്മള്‍ പ്രേമിക്കുന്നതും ജീവിക്കുന്നതും, പ്രവര്‍ത്തികൊണ്ടല്ല സംസാരം കൊണ്ടും മനസുകൊണ്ടും നമ്മള്‍ ഒരു ശരീരവും ഒരു മനസുമാണ്. ചക്കരക്ക് ഒരു ഉമ്മ തരട്ടേടാ’ എന്ന് തുടങ്ങുന്ന സംഭാഷണം ഇതിനോടകം വൈറലായി കഴിഞ്ഞു. മറ്റുള്ളവരുടെ മുന്നില്‍ വെച്ച് കാണുമ്പോള്‍ സാധാരണക്കാരെ പോലെ പെരുമാറണം എന്നാണു വിജയൻ പ്രവർത്തകയ്ക്ക് നൽകുന്ന ഉപദേശം. ഇത്തരം സംഭവങ്ങൾ പാർട്ടിയുടെ പ്രതിഛായ തന്നെ തകർക്കുന്നതാണെന്ന നിരീക്ഷണമാണ് നേതാക്കൾ നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button