തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ സ്ഥാനത്തു നിന്നു മാറ്റി. പികെ ശ്രീവത്സ കുമാറിനെയാണ് സിപിഎം അനുമതിയില്ലാത്ത നിയമനം എന്ന കണ്ടത്തലിനെ തുടര്‍ന്നു പുറത്താക്കിയത്. പികെ ശ്രീവത്സ കുമാറിന്റെ നിയമനം സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്കും പരാതി ലഭിച്ചിരുന്നു.
read also: ജെ പി നദ്ദ തീരുമാനിക്കുന്നതെന്തും അനുസരിക്കും: മുഖ്യമന്ത്രിയായി തുടരില്ലെന്ന് ബി എസ് യെദിയൂരപ്പ
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കടകംപള്ളി സുരേന്ദ്രന്റെ പഴ്‌സനല്‍ സ്റ്റാഫിലെ അംഗമായിരുന്നു ശ്രീവത്സ കുമാര്‍. രണ്ടാം പിണറായി സര്‍ക്കാരില്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പഴ്‌സനല്‍ സ്റ്റാഫായി ഇയാളെ നിയമിച്ച് ഈ മാസമാണ് ഉത്തരവിറങ്ങിയത്. പാര്‍ട്ടിയുടെ അനുമതിയില്ലാതെയാണു നിയമനമെന്നു വിവരം ലഭിച്ചതിനെത്തുടര്‍ന്ന് തൊട്ടടുത്ത ദിവസം നിയമനം റദ്ദാക്കി ഉത്തരവിറക്കുകയായിരുന്നു. തെറ്റായി ഉത്തരവിറങ്ങിയതിനെ തുടര്‍ന്നാണു നിയമനം റദ്ദാക്കിയതെന്നു പൊതുഭരണ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
Post Your Comments