കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹത്തിനോട് താലീബാന്‍ കാണിച്ച ക്രൂരത വെളിപ്പെടുത്തി അഫ്ഗാന്‍ സൈനിക ഉദ്യോഗസ്ഥന്‍. ഡാനിഷിനെ വധിക്കുകയും ഇന്ത്യാക്കാരന്‍ ആണെന്ന് തിരിച്ചറിഞ്ഞതോടെ മൃതദേഹത്തെ വികലമാക്കുകയും ചെയ്തതായി ബിലാല്‍ അഹമ്മദ് വ്യക്തമാക്കി.
‘താലിബാന്‍ പലതവണയാണ് വെടിയുതിര്‍ത്തത്. ഡാനിഷ് സിദ്ദിഖി ഇന്ത്യക്കാരനാണെന്ന് മനസിലാക്കിയതോടെ, താലിബാന്‍ ഡാനിഷിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടി. അദ്ദേഹം മരിച്ചെന്നറിഞ്ഞിട്ടും, താലിബാന്‍ ഡാനിഷിന്റെ തലയിലൂടെ വാഹനം കയറ്റിയിറക്കി മൃതദേഹം വികലമാക്കുകയായിരുന്നു.’ അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാല്‍ ഡാനിഷിന്റെ മരണത്തില്‍ പങ്കില്ലെന്നാണ് താലീബാന്‍ ഇപ്പോഴും വാദിക്കുന്നത്. റോയിട്ടേര്‍സ് ഫോട്ടോഗ്രാഫറായിരുന്നു കൊല്ലപ്പെട്ട ഡാനിഷ് സിദ്ദിഖി. ദിവസങ്ങളായി താലിബാനും അഫ്ഗാന്‍ സേനയും തമ്മില്‍ സംഘര്‍ഷം നടക്കുന്ന പ്രദേശമായ സ്പിന്‍ ബോല്‍ദാക്ക് യുദ്ധമേഖലയിലെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് ഡാനിഷ് കൊല്ലപ്പെടുന്നത്.
Post Your Comments