മനസ്സിലെ ടെൻഷനും പ്രശ്നങ്ങളും എല്ലാം മറക്കുന്നതിന് ഏറ്റവും അധികം നമ്മെ സഹായിക്കുന്ന ഒന്നാണ് ക്ഷേത്ര ദര്‍ശനം. എന്നാൽ ക്ഷേത്ര ദർഷനം നടത്തുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പാപഫലമാണ് ഉണ്ടാക്കുന്നത്.
ക്ഷേത്രത്തില്‍ ചെരിപ്പിടാതെ നടക്കുമ്പോള്‍ ആരോഗ്യത്തിനുത്തമമെന്ന് കണ്ടു പിടിക്കപ്പെട്ടിട്ടുള്ള ഭൗമകാന്തിക പ്രസരണം ശരീരത്തിലേക്ക് കടക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പെട്ടെന്ന് ചെയ്യാവുന്ന ഒരു വ്യായാമമുറയാണ് ക്ഷേത്രപ്രദക്ഷിണം. വലത്തോട്ടാണ് പ്രദക്ഷിണം വെയ്‌ക്കേണ്ടതും. ഇതോടെ ഈശ്വര ചൈതന്യത്തിലേക്ക് നമ്മൾ കൂടുതലായി അടുക്കും എന്നാണ് പറയുന്നത്.
വിഗ്രഹത്തിനു മുന്‍പില്‍ സമാന്തരമായി തൊഴുത് നില്‍ക്കുന്ന വ്യക്തിയില്‍ ഈശ്വര ചൈതന്യം നേരിട്ട് പതിക്കുന്നതിനു വേണ്ടിയാണ് പുരുഷന്‍മാര്‍ മേല്‍വസ്ത്രം ധരിയ്ക്കരുതെന്നു പറയുന്നത്.
വിഘ്‌നേശ്വരനു മുന്നില്‍ സര്‍വ്വവിധ വിഘ്‌നങ്ങളും ഇല്ലാതാക്കാന്‍ ഏത്തമിടുന്നതും സാധാരണമാണ്. ഇത്തരത്തില്‍ ചെയ്യുന്ന ഭക്തന്‍മാരില്‍ നിന്നും വിഘ്‌നങ്ങള്‍ മാഞ്ഞുപോകുമെന്നാണ് വിശ്വാസം.
Post Your Comments