Latest NewsIndiaNews

വിവാഹം കഴിഞ്ഞ് പതിനേഴു ദിവസം: വധുവിനെ കാമുകന് കൈമാറി യുവാവ്, സംഭവം ഇങ്ങനെ

യുവതിയെ ചൊല്ലി തര്‍ക്കമായതോടെ യുവതിയെ കാമുകനൊപ്പം പൊലീസ് പറഞ്ഞയച്ചു.

റാഞ്ചി: വിവാഹം കഴിഞ്ഞ് പതിനേഴാം ദിവസം വധുവിനെ കാമുകന് കൈമാറി യുവാവ്. ഝാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം. വിവാഹം കഴിഞ്ഞു ദിവസങ്ങൾക്ക് ശേഷം കാമുകനൊപ്പം യുവതി ഒളിച്ചോടി. തുടര്‍ന്ന് ഭര്‍ത്താവും വീട്ടുകാരും നടത്തിയ തെരച്ചിലില്‍ യുവതി കാമുകന്റെ വീട്ടിലുണ്ടെന്നു കണ്ടെത്തി. യുവതിയെ ചൊല്ലി തര്‍ക്കമായതോടെ യുവതിയെ കാമുകനൊപ്പം പൊലീസ് പറഞ്ഞയച്ചു.

read also: ഓണ്‍ലൈന്‍ ഷോപ്പിംഗ് തട്ടിപ്പ്: 900 രൂപയുടെ സല്‍വാര്‍ ഓര്‍ഡര്‍ ചെയ്ത യുവതിയ്ക്ക് നഷ്ടമായ തുക കേട്ടാല്‍ ഞെട്ടും

റാഞ്ചിയില സുഖ്‌ദേവ് നഗറിലുള്ള യുവതി അവിടെയുള്ള ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധം വീട്ടുകാര്‍ അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് യുവതിയെ മറ്റൊരാളുമായി വിവാഹം കഴിപ്പിച്ചു. വിവാഹത്തിന് ശേഷവും കാമുകനുമായി ബന്ധം തുടര്‍ന്ന യുവതി സാഹചര്യം ഒത്തുവന്നപ്പോൾ കാമുകനൊപ്പം പോകുകയായിരുന്നു. കാമുകനൊപ്പം പോയതിന് പിന്നാലെ രണ്ട് കുടുംബവും യുവതി കാമുകനൊപ്പം ജീവിക്കട്ടെയെന്ന പോലീസ് തീരുമാനത്തെ അനുകൂലിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button