മുംബൈ: നീലച്ചിത്ര നിർമാണത്തിൽ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുടെ വസതിയിൽ റെയ്ഡ്. ക്രൈംബ്രാഞ്ചാണ് രാജ് കുന്ദ്രയുടെ വസതിയിൽ റെയ്ഡ് നടത്തിയത്. 70 അശ്ലീല വീഡിയോകളും സെർവറുകളും ഇവിടെ നിന്നും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. വ്യത്യസ്ത നിർമാണ കമ്പനികളുടെ സഹായത്തോടെ രാജ്കുന്ദ്രയുടെ പി.എ ഉമേഷ് കാന്ത് നിർമിച്ച വീഡിയോകളാണിവ. ചോദ്യം ചെയ്യലിൽ രാജ്കുന്ദ്ര കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തില്ലെന്നാണ് പോലീസ് പറയുന്നത്.
വീഡിയോകൾ പോലീസ് ഫോറൻസിക് അനാലിസിസിന് അയക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കിന്റിൻ എന്ന സ്ഥാപനവുമായി രാജ് കുന്ദ്രയ്ക്ക് ബന്ധമുണ്ട്. നീലച്ചിത്രങ്ങൾ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തത് കിന്റിന്റെ സഹായത്തോടെയാണെന്ന ആരോപണവും ഉയരുന്നുണ്ട്.
ഹോട്ട്ഷോട്ട്സ് എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ സെർവറുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തതിനെ തുടർന്ന് പ്ലാൻ ബി ആവിഷ്‌ക്കരിക്കാൻ രാജ് കുന്ദ്ര പദ്ധതിയിട്ടിരുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിന് ബദലായി മറ്റൊരു ഒടിടി പ്ലാറ്റ്ഫോം തുടങ്ങാനായിരുന്നു രാജ് കുന്ദ്രയും അദ്ദേഹത്തിന്റെ സുഹൃത്തും പദ്ധതിയിട്ടിരുന്നത്. രാജ് കുന്ദ്രയുടെ വാട്ട്‌സ് ആപ്പ് ചാറ്റുകൾ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്.
Post Your Comments