ന്യൂഡൽഹി: ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതികരണവുമായി വിവാദ ആപ്പായ പെഗാസസിന്റെ നിര്‍മാതാക്കളായ എന്‍എസ്‌ഒ. വിഷയത്തില്‍ ഇനി ഒരു മാധ്യമങ്ങളോടും കമ്പനി പ്രതികരിക്കില്ലെന്നും കമ്പനിക്കെതിരെ പ്രചരിക്കുന്ന നികൃഷ്ടവും അപവാദപരവുമായ റിപ്പോര്‍ട്ടുകള്‍ക്കൊപ്പം താളം തുള്ളാന്‍ തങ്ങളില്ലെന്നും എന്‍എസ്‌ഒ വക്തമാവ് വ്യക്തമാക്കി.
രാഷ്ട്രീയക്കാര്‍, പത്രപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ആക്ടിവിസ്റ്റുകള്‍, ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഫോണ്‍ വിവരണങ്ങള്‍ ചോര്‍ത്താന്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ പെഗാസസ് ഉപയോഗിച്ചെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ ആരോപിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി മാധ്യമങ്ങളില്‍ വരുന്ന വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണ്. പ്രത്യേക താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി നടത്തിയ ആസൂത്രണത്തിന്റെ ഫലമാണ് ഈ റിപ്പോര്‍ട്ടുകള്‍.
ഭീകരതയെയും കുറ്റകൃത്യങ്ങളെയും നിയന്ത്രിക്കുന്നതിനായി മാത്രമെ പെഗാസസ് സോഫ്റ്റ്വെയര്‍ മറ്റ് സര്‍ക്കാരുകള്‍ക്ക് നല്‍കാറുള്ളു. ലിസ്റ്റ് തയാറാക്കി ചില ആളുകളുടെ വിവരം ചോര്‍ത്തി എന്ന ആരോപണവുമായി കമ്പനിക്ക് യാതൊരും ബന്ധവുമില്ലെന്നും എന്‍എസ്‌ഒ വക്താവ് പറഞ്ഞു.ഇനി മാധ്യമങ്ങളുമായി കൂടുതല്‍ ചര്‍ച്ചകള്‍ക്കില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വേണ്ടിവന്നാല്‍ ആപ്പിന്റെ സേവനം നിര്‍ത്തിവയ്ക്കുമെന്നും എന്‍എസ്‌ഒ വ്യക്തമാക്കി.
എന്‍എസ്‌ഒ ഒരു ടെക്നോളജി കമ്പനിയാണ്. ഉപഭോക്താക്കളുടെ ഡാറ്റയിലേക്ക് ഞങ്ങള്‍ക്ക് പ്രവേശനമില്ല എന്നതുമാണ് യാഥാര്‍ഥ്യം. എന്നിരുന്നാലും ഇത്തരം ഒരു ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം നടത്തുമെന്നും എന്‍എസ്‌ഒ അറിയിച്ചു.
Post Your Comments