KeralaLatest News

പല വനിതകളേയും വിളിച്ച്‌​ മോശമായ ഭാഷയില്‍ സംസാരിച്ചതിന്‍റെ തെളിവുകളുണ്ട്: മന്ത്രി രാജിവെക്കണമെന്ന് പാർട്ടി യുവജന വിഭാഗം

എ.കെ.ശശീന്ദ്രനെതിരെ​ എന്‍.സി.പി യുവജനവിഭാഗം. മന്ത്രി രാജിവെക്കണമെന്നാണ് ഇവരുടെ ആവശ്യം

കൊല്ലം: ഫോണ്‍വിളി വിവാദത്തില്‍ കുരുക്കിലായ മന്ത്രി എ.കെ.ശശീന്ദ്രനെതിരെ​ എന്‍.സി.പി യുവജനവിഭാഗം. മന്ത്രി രാജിവെക്കണമെന്നാണ് ഇവരുടെ ആവശ്യം. നാഷണലിസ്റ്റ്​ യൂത്ത്​ കോണ്‍ഗ്രസ്​ കൊല്ലം ജില്ലാ കമ്മിറ്റിയാണ്​ ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയത്​. ശശീന്ദ്രന്‍ രാജിവെക്കണമെന്ന്​ ജില്ലാ പ്രസിഡന്‍റ്​ ബിജു.ബി ആവശ്യപ്പെട്ടു.

പ്രതി പത്​മാകരനും ശശീന്ദ്രനും തമ്മില്‍ അടുത്ത ബന്ധമുണ്ട്​. മുമ്പും ​ മന്ത്രിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പല വനിതകളേയും വിളിച്ച്‌​ മന്ത്രി മോശമായ ഭാഷയില്‍ സംസാരിച്ചതിന്‍റെ തെളിവുകള്‍ നാഷണലിസ്റ്റ്​ യൂത്ത്​ കോണ്‍ഗ്രസിന്‍റെ കൈവശമുണ്ടെന്നും ബിജു അവകാശപ്പെട്ടു. പ്രോ​ട്ടോകോള്‍ ലംഘനമാണ്​ മന്ത്രി നടത്തിയത്​. പെണ്‍കുട്ടിയോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ സംഭവവുമായി ബന്ധപ്പെട്ട്​ എന്‍.സി.പി സംസ്ഥാന നേതൃത്വം അന്വേഷണം നടത്തിയിരുന്നു. ശശീന്ദ്രന്​ ക്ലീന്‍ചിറ്റാണ് അന്വേഷണസംഘം നല്‍കിയത്​​. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോയും ദേശീയ അധ്യക്ഷന്‍ ശരത്​ പവാറും എ.കെ.ശശീന്ദ്രനെ പിന്തുണക്കുന്ന നിലപാടാണ്​ സ്വീകരിക്കുന്നത്​.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button