![](/wp-content/uploads/2020/11/nandamuri.jpg)
അമരാവതി : വീണ്ടും വിവാദ പരാമർശവുമായി വാർത്തകളിൽ ഇടം പിടിക്കുകയാണ് തെലുങ്കു സിനിമയിലെ സൂപ്പർ താരവും അതുപോലെ സജീവ രാഷ്ട്രീയ പ്രവർത്തകനുമായ നന്ദമുറി ബാലകൃഷ്ണ.
ഇന്ത്യൻ സിനിമയിലേക്ക് ഓസ്കാർ കൊണ്ട് വന്ന തെന്നിന്ത്യക്കാരനായ എ ആർ റഹ്മാൻ ആരാണെന്നു പോലും തനിക്കറിയില്ല എന്നാണ് ബാലകൃഷ്ണ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഇന്ത്യയിലെ പരമോന്നത സിവിലിയൻ പുരസ്കാരമായ ഭാരത രത്നയെ വരെ ബാലയ്യ അപമാനിച്ച് സംസാരിച്ചു. തന്റെ അന്തരിച്ചു പോയ അച്ഛൻ എൻ ടി ആർ ഇന്റെ കാലിലെ നഖത്തിന്റെ വില പോലുമില്ല ഭാരത രത്നത്തിനു എന്നാണ് ബാലകൃഷ്ണ പറഞ്ഞത്.
ഒരു പുരസ്കാരത്തിനും തന്റെ കുടുംബം തെലുങ്കു സിനിമയ്ക്കു നൽകിയ സംഭാവനകൾക്ക് പകരമാവാൻ സാധിക്കില്ല എന്നും ബാലകൃഷ്ണ പറഞ്ഞു. അതുകൊണ്ട് ഈ അവാർഡുകൾ ലഭിക്കാത്തതിൽ തന്റെ കുടുംബം അല്ലെങ്കിൽ തന്റെ അച്ഛൻ അല്ല മോശം വിചാരിക്കേണ്ടത് എന്നും തന്റെ കുടുംബത്തിലേക്ക് എത്തിച്ചേരാത്തതു കൊണ്ടുള്ള കുറച്ചിൽ ഈ പുരസ്കാരരങ്ങൾക്ക് ആണെന്നും ബാലകൃഷ്ണ കൂട്ടിച്ചേർത്തു.
Post Your Comments