മുംബൈ: പ്രമുഖ ഫേസ്ബുക്ക് പേജ് ആയ ഹ്യൂമൻസ് ഓഫ് ബോംബയിൽ നിരവധി ആളുകളാണ് തങ്ങളുടെ അതിജീവനത്തിന്റെ കഥ പറഞ്ഞിട്ടുള്ളത്. അത്തരത്തിൽ പതിനാറാം വയസ് മുതൽ അനുഭവിക്കേണ്ടി വന്ന ക്രൂര പീഡനങ്ങളെ കുറിച്ചും മനസ് മുറിവേൽപ്പിക്കുന്ന പച്ചയായ ജീവിത യാഥാർഥ്യത്തെ കുറിച്ചും യുവതി പങ്കുവെച്ച അനുഭവക്കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. നിരവധിയാളുകൾ ഈ കുറിപ്പ് ഷെയർ ചെയ്തിട്ടുണ്ട്. കൈക്കുഞ്ഞ് ഉള്ളപ്പോൾ, തന്നെ 40000 രൂപയ്ക്ക് വേശ്യാലയത്തിൽ വിറ്റ ഭർത്താവിനെയും അവിടുത്തെ ജീവിതത്തെയും പിന്നീടുണ്ടായ അതിജീവനത്തെയും ആണ് യുവതി വരച്ചുകാട്ടുന്നത്. യുവതിയുടെ അനുഭവ കുറിപ്പ് ഇങ്ങനെ:
‘എന്റെ ഭർത്താവ് എന്നെ വേശ്യാലയത്തിൽ വിറ്റപ്പോൾ എനിക്ക് 16 വയസ്സായിരുന്നു. തൊഴിൽ ചെയ്തുകൊണ്ടിരുന്ന സ്ഥലത്ത് വെച്ചാണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്. പരിചയം പ്രണയമായി അയാളുടെ കൂടെ ഒളിച്ചോടി മുംബൈയിലെത്തി. ഒരു വർഷത്തോളം ഞാൻ ഒരു വീട്ടിൽ ജോലി ചെയ്തിരുന്നു. ഇതിനിടയിൽ ഞങ്ങൾക്ക് ഒരു കുഞ്ഞ് പിറന്നു. ഏതൊരു ഭാര്യക്കും തന്റെ ഭർത്താവിനെ ജീവന് തുല്യം സ്നേഹവും ബഹുമാനവും അനുസരണയും വിശ്വാസവും ഒക്കെയുണ്ടാകും. അങ്ങനെ ഒരുപാട് വിശ്വസിച്ച ഭർത്താവ് തന്നെയാണ് എന്നെയും കുഞ്ഞിനെയും വേശ്യാലയത്തിൽ വിറ്റിട്ട് പോയത്.
Also Read:ഓഫീസിനുള്ളിൽ കയറി ചോദ്യ പേപ്പർ പുറത്തേക്കെറിഞ്ഞ് കെ.എസ്.യു: സി.ഇ.ടി എഞ്ചിനീയറിംഗ് കോളേജിൽ സംഘർഷം
സന്തോഷകരമായ ജീവിതത്തിനിടയിൽ ഒരു ദിവസം, അയാൾ ഞങ്ങളെ ഒരു റെഡ് സ്ട്രീറ്റിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഒരു മുറിയിൽ എത്തിയ ശേഷം എന്നോട് അവിടെ കാത്തിരിക്കാൻ ആവശ്യപ്പെട്ടു. ഞാൻ ഒരു മണിക്കൂർ കാത്തിരുന്നു, കാണാതായപ്പോൾ മുറിക്ക് പുറത്തേക്ക് ഇറങ്ങാൻ ശ്രമിച്ചു. അവിടെയുണ്ടായിരുന്ന ആൾ എന്നെ തടഞ്ഞു. എന്നിട്ട് പറഞ്ഞു, അവൻ പോയി എന്ന്. ഇനി നിന്റെ ലോകം ഇതാണെന്നും നിന്റെ ഭർത്താവ് 40000 രൂപയ്ക്ക് നിന്നെ ഈ വേശ്യാലയത്തിൽ വിറ്റതാണെന്നും അയാൾ പറഞ്ഞു. പണം കൈയ്യിൽ ഉണ്ടെങ്കിൽ അടച്ചിട്ട് പൊയ്ക്കോളാൻ പറഞ്ഞു. എന്റെ കയ്യിൽ എവിടുന്നാ അത്രയും പൈസ?. ഒരാഴ്ചയോളം ഞാൻ തന്നെ വിറ്റിട്ട് പോയ ഭർത്താവിനെ ഓർത്തു കരഞ്ഞുകൊണ്ടിരുന്നു. ഭക്ഷണമോ പണമോ ഒന്നും കൈയ്യിൽ ഇല്ല. മറ്റ് മാർഗമില്ല എന്ന് തിരിച്ചറിഞ്ഞതോടെ കരച്ചിൽ നിർത്തി. അങ്ങനെ ഒൻപതാം ദിവസം ഞാൻ എന്റെ ആദ്യ ഉപഭോക്താവിനെ തിരഞ്ഞെടുത്തു. ദിനം പ്രതി നിരവധി പുരുഷന്മാർ എന്റെ മുറിയിലേക്ക് വന്നുകൊണ്ടിരുന്നു. വഴങ്ങുകയല്ലാതെ മറ്റു മാർഗങ്ങൾ എനിക്ക് മുന്നിലുണ്ടായിരുന്നില്ല. ഞാൻ 7 മാസം ജോലി ചെയ്തു, പ്രതിഫലമായി എനിക്ക് ലഭിച്ചത് 25,000 രൂപയായിരുന്നു.
Also Read:വാര്‍ത്ത വ്യാജം: പെഗാസസ് വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍
ഇതിനിടയിൽ എന്റെ ഭർത്താവ് തിരിച്ചെത്തി. ഞങ്ങൾ ഇല്ലാതിരുന്ന സമയം എന്റെ മുറിയിൽ നിന്നും സൂക്ഷിച്ചു വെച്ച പണം മുഴുവൻ തട്ടിയെടുത്തതുകൊണ്ട് പോയി. ഞാൻ ആകെ തകർന്നുപോയി. ഞാൻ വീണ്ടും തൊഴിൽ തുടർന്നു. ഇതിനിടയിൽ സ്നേഹവും ദയയും ഉള്ള ഒരു ഉപഭോക്താവിനെ ഞാൻ പരിചയപ്പെട്ടു. അദ്ദേഹം സ്നേഹമുള്ളവനായിരുന്നു. എന്നെ ഇഷ്ടപെട്ട അദ്ദേഹം എന്നെ ഇവിടുന്ന് കൊണ്ട് പോകുമെന്ന് പറഞ്ഞു. അങ്ങനെ അദ്ദേഹം എന്നെ വിവാഹം കഴിച്ചു. ഞങ്ങൾ ഒന്നിച്ച് ജീവിതം ആരംഭിച്ചു. വിവാഹം കഴിഞ്ഞ് 2 മക്കളും ജനിച്ചപ്പോഴാണ് അയാൾക്ക് മറ്റൊരു ഭാര്യയും കുടുംബവും ഉള്ളതായി ഞാൻ അറിയുന്നത്. രണ്ട് ഭർത്താക്കന്മാരിൽ നിന്നായി എനിക്ക് 3 കുട്ടികളുണ്ടായിരുന്നു. ആകെയുള്ള സമ്പാദ്യം മക്കളായത് കൊണ്ട് അവരെ പഠിപ്പിക്കുക എന്നത് മാത്രമായി എന്റെ ലക്ഷ്യം. കുട്ടികളെ സ്‌കൂളിൽ ചേർക്കാൻ ചെന്നെങ്കിലും ലൈംഗിക തൊഴിലാളിയുടെ മക്കൾക്ക് അഡ്മിഷൻ ഇല്ലെന്ന് പറഞ്ഞ് എല്ലാവരും എന്നെ തിരിച്ചയച്ചു. ഒടുവിൽ ഞാൻ എൻജിയോയെ സമീപിക്കുകയും അദ്ദേഹം എന്നെ സഹായിക്കുകയും ചെയ്തു.
അതോടെ മക്കളെ പഠിപ്പിക്കാനും ജീവിച്ചുപോകാനും മറ്റാരുടെയും മുന്നിൽ കൈനീട്ടണ്ട ഗതികേട് പിന്നീടുണ്ടായിട്ടില്ല. ജോലിയോട് നൂറുശതമാനം നീതി പുലർത്തിയ തനിക്ക് വർഷങ്ങൾ കഴിയും തോറും ശമ്പളം അധിമായി ലഭിച്ചുതുടങ്ങുകയും കിട്ടിയ തുക ബാക്കി വെച്ചും മിച്ചം പിടിച്ചും ഞാൻ ഒരു വീട് സ്വന്തമാക്കുകയും ചെയ്തു. മക്കളെ പഠിപ്പിച്ചു, അവരുടെ ഇഷ്ടത്തിന് തൊഴിൽ വാങ്ങി. അവർ ഇപ്പോൾ വിവാഹിതരാണ്. ഞാൻ സന്തോഷവതിയും’, യുവതി കുറിച്ചു.
Post Your Comments