സ്ത്രീകൾക്ക് തങ്ങൾ ആഗ്രഹിച്ച പോലെ ഒരു ജീവിതം പലപ്പോഴും ലഭിക്കണമെന്നില്ല. വിവാഹജീവിതം വിചാരിച്ച പോലെ എളുപ്പമാകണമെന്നുമില്ല. ഒരുപാട് സ്വപ്നങ്ങളുമായി പുതിയ ജീവിതം തുടങ്ങി, പരാജയമായി മാറിയ നിരവധി അനുഭവങ്ങളാണ് നമുക്ക് മുന്നിലുള്ളത്. അത്തരത്തിലൊരു കഥയാണ് ഇറാനിയൻ യുവതി മൊസോമേ അതേയ്ക്കും പറയാനുള്ളത്.
ഭർത്താവിൽ നിന്നും വിവാഹമോചനം നേടിയ മൊസോമെയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത് ഭർത്താവിന്റെ പിതാവാണ്. 27 വയസുള്ളപ്പോഴാണ് മൊസോമെ വിവാഹമോചനത്തിനു കേസ് ഫയൽ ചെയ്തത്. ഇതിൽ പ്രകോപിതനായി ഭർത്തൃപിതാവ് യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തുകയായിരുന്നു.
ആക്രമണത്തിൽ മൊസോമെയ്ക്ക് മുഖത്തും കൈകൾക്കും ഗുരുതരമായി പൊള്ളലേൽക്കുകയുണ്ടായി. ഒപ്പം കണ്ണുകളുടെ കാഴ്ച ശക്തിയും നഷ്ടമായി. രണ്ട് വയസുള്ള മകനുമൊത്ത് ദുരിതക്കയത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന മൊസോമെയെ രക്ഷപെടുത്താൻ ഒരാൾ മുന്നോട്ട് വരികയും യുവതിയുടെ ചികിത്സ അയാൾ ഏറ്റെടുക്കുകയും ചെയ്തു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ 38 ഓപറേഷനുകൾക്കാണ് മൊസോമെ വിധേയയായത്. 2014ൽ കാഴ്ച തിരികെ ലഭിക്കുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കായി ഒരു വർഷത്തോളം മൊസോമെ യു എസിൽ ആയിരുന്നു. പക്ഷേ, കാഴ്ച ശക്തി തിരികെ വീണ്ടെടുക്കാൻ കഴിഞ്ഞില്ല.
Post Your Comments