കോഴിക്കോട്: ട്രെയിനിന് മുകളില്‍ തെങ്ങ് വീണ സംഭവത്തില്‍ ഉടമയ്‌ക്കെതിരെ കേസ് എടുത്ത് റെയില്‍വേ. തെങ്ങിന്റെ ഉടമയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുമെന്ന് റെയില്‍വേ അറിയിച്ചു. സംഭവത്തില്‍ ട്രെയിനിന്റെ എന്‍ജിനും വൈദ്യുതി ലൈനും തകരാര്‍ സംഭവിച്ചിരുന്നു.
റെയില്‍വേ ആക്ട് പ്രകാരമാണ് തെങ്ങിന്റെ ഉടമയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. റെയില്‍ പാളത്തിനടുത്ത് നിന്നിരുന്ന തെങ്ങ് മുറിക്കണമെന്ന് ആവശ്യപ്പെട്ട് ഉടമയ്ക്ക് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ നോട്ടീസ് നല്‍കിയിരുന്നതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഉടമ തെങ്ങ് മുറിച്ചിരുന്നില്ല.
ജൂലൈ 14നാണ് ശക്തമായ കാറ്റും മഴയും കാരണം നേത്രാവതി എക്‌സ്പ്രസിന്റെ മുകളില്‍ തെങ്ങ് വീണത്. അപകടത്തില്‍ ലോക്കോയുടെ വിന്‍ഡ് ഷീല്‍ഡ് പൊട്ടിയിരുന്നു. ഇതോടെ പുതിയ എന്‍ജിന്‍ ഘടിപ്പിച്ച ശേഷമാണ് യാത്ര പുന:രാരംഭിച്ചത്. സംഭവത്തിന് പിന്നാലെ മറ്റ് ട്രെയിനുകളും വൈകിയാണ് സര്‍വീസ് നടത്തിയത്.
Post Your Comments