അഹമ്മദാബാദ്: ഓണ്‍ലൈന്‍ ഷോപ്പിംഗിനിടെ യുവതി സാമ്പത്തിക തട്ടിപ്പിന് ഇരയായതായി പരാതി. ഗോട സ്വദേശിനിയായ 35കാരി ഭാവന ഡാവെയ്ക്കാണ് വന്‍ തുക നഷ്ടമായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി സൈബര്‍ ക്രൈം പോലീസില്‍ പരാതി നല്‍കി.
900 രൂപയുടെ സല്‍വാര്‍ വാങ്ങാനായി ഭാവന ഡാവെ ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരുന്നു. ഓര്‍ഡല്‍ നല്‍കിയതിന് ശേഷം പൂജ എന്ന പേരില്‍ ഒരാള്‍ ഭാവനയെ വിളിക്കുകയും വസ്ത്രത്തിന്റെ ഡെലിവറി 28 ദിവസം വൈകുമെന്നും അറിയിച്ചു. ഇതോടെ ഓര്‍ഡര്‍ പിന്‍വലിക്കുകയാണെന്ന് ഭാവന ഡാവെ പറഞ്ഞു. എന്നാല്‍ വളരെ തുച്ഛമായ ഒരു തുക അടച്ചാല്‍ ഡെലിവറി വേഗത്തിലാക്കാമെന്നാണ് ഇവര്‍ക്ക് മറുപടി ലഭിച്ചത്.
അല്‍പ്പ സമയത്തിന് ശേഷം യുവതിയ്ക്ക് വാട്‌സ്ആപ്പിലൂടെ ഒരു ഫോം ലഭിച്ചു. ഇതില്‍ യുവതിയുടെ യുപിഐ ഐഡി, പിന്‍ എന്നിവ രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നു. ഫോം പൂരിപ്പിച്ച് അയച്ച് ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ 5 രൂപ നഷ്ടപ്പെട്ടതായി സന്ദേശം ലഭിച്ചു. ഇതിന് പിന്നാലെ അഞ്ച് തവണയായി യുവതിയുടെ അക്കൗണ്ടില്‍ നിന്നും 99,996 രൂപയാണ് നഷ്ടപ്പെട്ടത്.
Post Your Comments