ഹൈദരാബാദ്: ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ നടന് വിശാലിന് പരുക്കേറ്റു. ഷൂട്ടിങ്ങിനിടെ താരത്തിന്റെ തോളിന് പരുക്കേല്‍ക്കുകയായിരുന്നു. ശരവണന് സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷന്‍ ഹൈദരാബാദ് ആണ്. വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാബുരാജും വിശാലും തമ്മിലുള്ള ക്ലൈമാക്സ് ഷൂട്ടിലാണ് അപകടം. മലയാളി താരം ബാബുരാജ് വിശാലിനെ എടുത്ത് എറിയുന്ന സീന്‍ ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്.
റോപ്പില്‍ കെട്ടി ഉയര്‍ന്ന വിശാലിന്റെ തോള് ഭിത്തിയില്‍ വന്ന് ഇടിക്കുകയായിരുന്നു. സെറ്റില്‍ ഫിസിയോതെറാപ്പിസ്റ്റ് ഉണ്ടായിരുന്നതിനാല്‍ ഉടന്‍ തന്നെ വൈദ്യസഹായം നേടി. രണ്ട് ദിവസത്തെ വിശ്രമം ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. വിശാലിന്റെ 31മത്തെ ചിത്രമാണിത്. ജൂലൈ അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ ഇരുന്നതായിരുന്നു അണിയറ പ്രവര്‍ത്തകര്‍. എന്നാല്‍ വിശാലിന് പരുക്ക് പറ്റിയതിനാല്‍ ഷെഡ്യൂള്‍ നീളാന്‍ സാധ്യതയേറെയാണ്.
Post Your Comments