പാലക്കാട്: നക്കിള്‍-പുഷ് അപ്പില്‍ ലോക റെക്കോര്‍ഡ് സൃഷ്ടിച്ച് പോലീസ് ഉദ്യോഗസ്ഥന്‍. മുപ്പത് സെക്കന്റില്‍ ഏറ്റവും കൂടുതല്‍ നക്കിള്‍ പുഷ്-അപ്പ് എടുത്താണ് പട്ടാമ്പി പോലീസ് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ ധര്‍മ്മേഷ് വി.കെ ലോക റെക്കോര്‍ഡ് കുറിച്ചത്.
മുപ്പത് സെക്കന്റില്‍ 52 നക്കിള്‍ പുഷ്-അപ്പ് എടുത്താണ് ധര്‍മ്മേഷ് ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചിരിക്കുന്നത്. ധര്‍മ്മേഷ് നക്കിള്‍ പുഷ്-അപ്പ് ചെയ്യുന്ന വീഡിയോ കേരള പോലീസ് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലെ നാഗലശ്ശേരി പഞ്ചായത്തിലെ പെരിങ്ങോട് സ്വദേശിയായ ഇദ്ദേഹം ആയോധന കലയായ കളരിയിലും മികവ് തെളിയിച്ചിട്ടുണ്ട്.
Post Your Comments