Latest NewsNewsSaudi ArabiaGulf

എണ്ണ ഉത്പ്പാദനം, സൗദിയും യുഎഇയും തമ്മില്‍ മഞ്ഞുരുക്കം : കുത്തനെ ഉയരുന്ന എണ്ണ വിലയില്‍ തീരുമാനമാകും

റിയാദ്: എണ്ണ ഉത്പ്പാദന വിഷയത്തില്‍ സൗദി അറേബ്യയും യുഎഇയും തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരമായി. ഇരു രാജ്യങ്ങളുടേയും തര്‍ക്കം അന്തര്‍ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇരുരാജ്യങ്ങളും വിരുദ്ധ അഭിപ്രായം പ്രകടിപ്പിച്ചതോടെയാണ് എണ്ണ ഉത്പ്പാദന വിഷയത്തില്‍ തര്‍ക്കം ഉടലെടുത്തത്. എന്നാല്‍ ഉത്പ്പാദനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ തീരുമാനമായി. ഒപെക് പ്ലസ് രാജ്യങ്ങള്‍ ധാരണയിലെത്തിയതോടെ ആഗോള എണ്ണ വിപണിയിലെ തര്‍ക്കം താത്ക്കാലികമായി അവസാനിച്ചു.

ഇതിന് പിന്നാലെയാണ് യുഎഇ കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സൗദിയിലെത്തിയത്. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി അദ്ദേഹം ചര്‍ച്ച നടത്തി. തിങ്കളാഴ്ച തുടങ്ങിയ ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളുടെയും സഹകരണം കൂടുതല്‍ ശക്തമാകുന്നത് ഉപകരിക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. കൂടുതല്‍ എണ്ണ ഉത്പ്പാദിപ്പിക്കാമെന്ന കരാറില്‍ സൗദിയും യുഎഇയും ധാരണയിലെത്തിയത് ഞായറാഴ്ചയാണ്. വൈകാതെ ഒപെക് പ്ലസ് രാജ്യങ്ങളും ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് ഏകനിലപാടെടുത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button