
കൊല്ലം: കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ച് സഹോദരി ഭർത്താവിനൊപ്പം യുവതി ഒളിച്ചോടിയ കേസിൽ വഴിത്തിരിവ്. ഒളിച്ചോടിയതല്ലെന്നും സഹോദരി ഭർത്താവ് തന്നെ തട്ടിക്കൊണ്ട് പോയതാണെന്നും യുവതി പോലീസിൽ പരാതി നൽകി. കൊല്ലം മുണ്ടയ്ക്കൽ തെക്കേവിള ആദിക്കാട് ക്ഷേത്രത്തിന് പിറകിൽ ലക്ഷ്മി നിവാസിൽ താമസിക്കുന്ന 28 വയസുള്ള ഐശ്വര്യയാണ് ഇവരുടെ സഹോദരീ ഭർത്താവ് സനിജിത്തിനെതിരെ പരാതി നൽകിയിരിക്കുന്നത്.
കഴിഞ്ഞമാസം 22ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ നിന്നും കാണാതായ ഇരുവരെയും മധുരയിൽ നിന്നുമാണ് പിടികൂടിയത്. തുടർന്ന് കേസിൽ റിമാൻഡിലായിരുന്ന യുവതി കഴിഞ്ഞദിവസം അട്ടക്കുളങ്ങര ജയിലിൽനിന്ന് പുറത്തിറങ്ങി. ഇതിനു ശേഷം കൊല്ലം വെസ്റ്റ് പൊലീസിൽ നൽകിയ പരാതിയാണ് സഹോദരി ഭർത്താവിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
Also Read:റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തി വൻ ഭൂചലനം
തിരുവനന്തപുരത്ത് ഹോട്ടലിൽ വച്ച് ലഹരിമരുന്ന് നൽകി പീഡിപ്പിച്ചതായും നഗ്നദൃശ്യങ്ങൾ പകർത്തിയെന്നുമാണ് യുവതിയുടെ പരാതി. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയെന്നാണ് യുവതിയുടെ പരാതിയിൽ വ്യക്തമാക്കുന്നത്. മധുരയിൽ വെച്ച് പോലീസ് പിടികൂടിയപ്പോൾ കൂടെയുള്ള സഹോദരി ഭർത്താവിനെ ഭയന്നാണ് ഇക്കാര്യം പറയാതിരുന്നതെന്നും യുവതി പരാതിയിൽ വ്യക്തമാക്കുന്നു.
യുവതിയുടെ പരാതിയെ തുടർന്ന് കേസിൽ വീണ്ടും അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് പോലീസ്. ചേച്ചിയുടെ ഭർത്താവിനെയും തട്ടിയെടുത്ത് അനുജത്തി ഒളിച്ചോടി എന്നതായിരുന്നു വാർത്ത. നാടുവിട്ടു കടന്നു കളഞ്ഞ ഇരുവർക്കും എതിരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനം ആണ് അന്ന് ഉണ്ടായത്. അഞ്ച് വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു പോയതിന് യുവതിയെയും ഒന്നര വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു പോയതിനാണ് സഹോദരീ ഭർത്താവിനെയും പൊലീസ് കേസെടുത്ത് അറസ്റ്റു ചെയ്തത്.
Post Your Comments