കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട പ്രശസ്ത ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയെ താലിബാന്‍ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ അന്ത്യ നിമിഷങ്ങള്‍ വെളിപ്പെടുത്തി അഫ്ഗാന്‍ കമാന്‍ഡര്‍ ബിലാല്‍ അഹമ്മദാണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അഫ്ഗാന്‍ കമാന്‍ഡറുടെ വെളിപ്പെടുത്തല്‍.
Read Also : താലിബാനെ തുരത്താന്‍ ഇന്ത്യയുടെ സഹായം തേടി അഫ്ഗാന്‍, അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്താന്‍ സൈനിക മേധാവി
‘ താലിബാന്‍ പലതവണ വെടിയുതിര്‍ത്തു. ഡാനിഷ് സിദ്ദിഖി ഇന്ത്യക്കാരനാണെന്ന് തിരിച്ചറിഞ്ഞതോടെ അവര്‍ ഡാനിഷിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടി. സിദ്ദിഖി മരിച്ചെന്നറിഞ്ഞിട്ടും താലിബാന്‍ പോരാളികള്‍ അദ്ദേഹത്തിന്റെ തലയിലൂടെ വാഹനം കയറ്റിയിറക്കി’ – അഞ്ച് വര്‍ഷമായി അഫ്ഗാന്‍ സൈന്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ബിലാല്‍ അഹമ്മദ് പറഞ്ഞു.
കാണ്ഡഹാര്‍ മേഖലയിലെ സ്പിന്‍ ബോല്‍ഡാക്കില്‍ അഫ്ഗാനിസ്ഥാന്‍ – താലിബാന്‍ ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ആയിരുന്നു ഡാനിഷ് സിദ്ദിഖിക്കെതിരെ താലിബാന്‍ വെടിയുതിര്‍ത്തത്. എന്നാല്‍, ഡാനിഷിന്റെ കൊലപാതകത്തില്‍ ഉത്തരവാദിത്തമില്ലെന്ന് താലിബാന്‍ കേന്ദ്രങ്ങള്‍ അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു.
Post Your Comments