മംഗളൂരു: യോഗയ്ക്കിടെ കാൽ വഴുതി വീണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഡോ. ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് ഗുരുതരാവസ്ഥയിൽ. മംഗളൂരുവിലെ ഫ്ലാറ്റിൽ യോഗ ചെയ്യുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കര്‍ണാടകയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞദിവസമാണ് അപകടം സംഭവിച്ചത്.
Also Read:ജലാശയങ്ങളില്‍ നിന്ന് സോളാര്‍ വൈദ്യുതി: പരിസ്ഥിതിയ്ക്ക് ആഘാതമേൽക്കുമെന്ന് വനംവകുപ്പ്
യോഗ ചെയ്യുന്നതിനിടെയുള്ള വീഴ്ചയില്‍ തലയിടിച്ച്, തലയില്‍ രക്തം കട്ടപിടിച്ച ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് ഇപ്പോൾ അബോധാവസ്ഥയിലാണ്. വീണെങ്കിലും കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ അപ്പോൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആ വീഴ്ചയെ അദ്ദേഹം കാര്യമായി ഗൗനിച്ചതുമില്ലായിരുന്നു. എന്നാല്‍ രാത്രിയോടെ അദ്ദേഹം അബോധാവസ്ഥയിലായി. തുടർന്ന് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് തലയില്‍ രക്തം കട്ട പിടിച്ചെന്ന് ആശുപത്രി അധികൃതർ കണ്ടെത്തിയത്. ഉടൻ തന്നെ അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചിച്ചിട്ടുണ്ട്.
എന്നാൽ മറ്റനേകം അസുഖങ്ങൾ ഉള്ള അദ്ദേഹത്തിന് ഒരു സർജറി എത്രത്തോളം ഫലപ്രദമാകുമെന്ന സംശയത്തിലാണ് ഡോക്ടർമാർ.
Post Your Comments