കവരത്തി : ലക്ഷദ്വീപിന്റെ ആരോഗ്യമേഖലയ്‌ക്ക് കൂടുതൽ കരുത്ത് പകർന്ന് അഡ്മിനിസ്‌ട്രേഷൻ. ജനങ്ങൾക്കായി പുതിയ പാരാമെഡിക്കൽ കോളേജ് നിർമ്മിക്കാനാണ് അഡ്മിനിസ്‌ട്രേഷൻ ഒരുങ്ങിയിരിക്കുന്നത്. ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിയിലാണ് പുതിയ മെഡിക്കൽ കോളേജ് നിർമ്മിക്കുക.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രസർക്കാരിന്റെ സ്‌കിൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഭരണകൂടത്തിന്റെ നടപടി. മെഡിക്കൽ കോളേജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Read Also : പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍, പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഫോണ്‍ വിവരങ്ങളും ചോര്‍ന്നു
അഞ്ച് പാരാമെഡിക്കൽ കോഴ്‌സുകളാണ് കോളേജിൽ പഠിപ്പിക്കുക. ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി, ഡിപ്ലോപ ഇൻ എക്‌സ് റേ ടെക്‌നോളജി, ഡിപ്ലോപ ഇൻ ഓപ്പറേഷൻ തിയറ്റർ ടെക്‌നോളജി, സർട്ടിഫിക്കേറ്റ് ഇൻ ഓഫ്താൽമിക് അസിസ്റ്റന്റ് ആന്റ് സിടി സ്‌കാൻ ടെക്‌നീഷൻ എന്നിവയാണ് കോഴ്‌സുകൾ. ഭാരത് സേവക് സമാജിന്റെ കീഴിലാകും മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ.
Post Your Comments