Latest NewsIndiaNewsWomenLife Style

പന്ത്രണ്ട് വയസുള്ള മകനൊപ്പം ‘അശ്ലീല നൃത്ത’വുമായി അമ്മ, വീഡിയോ വൈറൽ: അമ്മ-മകന്‍ പവിത്ര ബന്ധത്തിന് കളങ്കമുണ്ടാക്കി

ന്യൂഡൽഹി: പന്ത്രണ്ട് വയസുള്ള മകനൊപ്പം അശ്ലീല നൃത്തം നടത്തിയ അമ്മയ്‌ക്കെതിരെ കേസ്. ഡൽഹിയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത മകനൊപ്പം അശ്ലീലവും പ്രകോപനപരവുമായ രീതിയിൽ ഡാൻസ് ചെയ്യുന്ന അമ്മയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായതോടെയാണ് സംഭവത്തിൽ പോലീസ് കേസെടുത്തത്. വീഡിയോക്കെതിരെ രൂക്ഷ വിമർശനമാണുയർന്നത്. വീഡിയോ ശ്രദ്ധയിൽ പെട്ട ഡല്‍ഹി വനിതാ കമ്മീഷന്‍ കര്‍ശന നടപടിയ്ക്ക് ഉത്തരവിടുകയും, വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെടയുകയും ചെയ്തിരുന്നു.

Also Read:സഹോദരി ഭർത്താവിനൊപ്പം ഒളിച്ചോടിയ കേസ്: ഹോട്ടലിൽ വച്ച് പീഡിപ്പിച്ചു, നഗ്നദൃശ്യം കാണിച്ച് തട്ടിക്കൊണ്ടു പോയെന്ന് യുവതി

സോഷ്യൽ മീഡിയയിൽ പ്രശസ്തി നേടുന്നതിനായിട്ടാണ് യുവതി മകനൊപ്പം ഇത്തരത്തിൽ ഒരു വീഡിയോ ചെയ്തതെന്നാണ് റിപ്പോർട്ട്. ഡല്‍ഹി സ്വദേശിയായ യുവതിയാണ് വീഡിയോ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ഒന്നരലക്ഷത്തിലധികം ഫോളോവേഴ്‌സും യുവതിക്ക് ഉണ്ട്. മകനൊപ്പം ഇത്തരത്തിലുള്ള നിരവധി വീഡിയോകളാണ് ഇവര്‍ പുറത്തിറക്കിയത്. വീഡിയോയ്‌ക്കെതിരെ വൻ വിമർശനം ആണുയരുന്നത്.

സ്വന്തം അമ്മ തന്നെ സ്ത്രീകളെ ഒരു വസ്തുവായി കാണാന്‍ കുട്ടിയെ പഠിപ്പിക്കുന്നുവെന്നാണ് വനിതാ കമ്മീഷൻ പ്രതികരിച്ചത്. ഇത് അമ്മ-മകന്‍ എന്ന പവിത്ര ബന്ധത്തിന് കളങ്കമുണ്ടാക്കുന്നതാണെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു. വീഡിയോക്കെതിരെ രൂക്ഷവിമർശനം ഉയർന്നതോടെ ഇവർ വീഡിയോ തന്റെ ഇൻസ്റ്റഗ്രാമിൽ നിന്നും ഡിലീറ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button