മുംബൈ : കോണ്‍ഗ്രസിനെതിരെ വിമർശനവുമായി ശിവസേന മുഖപത്രം സാമ്ന.. കോണ്‍ഗ്രസിന് എന്താണ് വേണ്ടെന്ന കാര്യത്തില്‍ കണ്‍ഫ്യൂഷനാണ്. ഒരു പാര്‍ട്ടി അധികാരത്തിലിരിക്കുന്നതോ പുറത്താണോ എന്നതല്ല പ്രശ്‌നം. ജനങ്ങള്‍ക്ക് വേണ്ടി അവര്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതാണ്. അതോടൊപ്പം പാര്‍ട്ടിയും സംഘടനയും ഒരേസമയം ശക്തമാവുകയും വേണം. ഇതൊന്നും ഇല്ലാത്ത അവസ്ഥയാണ് കോണ്‍ഗ്രസിന് ഇപ്പോഴെന്നും ലേഖനത്തില്‍ പറയുന്നു.
രാഹുല്‍ ഗാന്ധി പറയുന്നത് ഭീരുക്കള്‍ പാര്‍ട്ടിയില്‍ വേണ്ട എന്നാണ്. ഈ ഭീരുക്കല്‍ പാര്‍ട്ടി വിടുന്നത് തുടര്‍ന്നാല്‍, പകരം ധീരതയുള്ള പ്രവര്‍ത്തകരെ ഉണ്ടാക്കാന്‍ സാധിക്കുന്നുണ്ടോ? അത് കണ്ടറിയേണ്ടതാണെന്നും ലേഖനത്തില്‍ പറയുന്നു. അതേസമയം, ബിജെപി-ആര്‍എസ്എസ് സംഘടനാ സംവിധാനത്തില്‍ നിന്ന് കോണ്‍ഗ്രസിന് ധാരാളം കാര്യം പഠിക്കാനുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.
സ്വാതന്ത്ര്യ സമര കാലത്ത് ആര്‍എസ്എസിന് വലിയ സംഘടനാ സംവിധാനം ഇല്ലായിരുന്നു. അന്ന് കോണ്‍ഗ്രസിനുണ്ടായിരുന്നു. എന്നാല്‍ ,ഇന്ന് അത്തരം നേതാക്കള്‍ കോണ്‍ഗ്രസിന് പല സംസ്ഥാനങ്ങളിലും ഇല്ലെന്ന് ശിവസേന പറഞ്ഞു. ഇപ്പോൾ നിലനില്‍പ്പിനായി കോണ്‍ഗ്രസ് പോരാടി കൊണ്ടിരിക്കുകയാണെന്നും ശിവസേന വിമർശിച്ചു. സംഘപരിവാറിന്റെ പ്രത്യയശാസ്ത്രത്തെ പറ്റി എതിര്‍പ്പുണ്ടാവും. പക്ഷേ അവരുടെ പ്രവര്‍ത്തനത്തെ ആര്‍ക്കും തള്ളിക്കളയാനാവില്ല. അതില്‍ നിന്നാണ് കോണ്‍ഗ്രസ് പഠിക്കേണ്ടതെന്നും ലേഖനത്തില്‍ പറയുന്നു.
Post Your Comments