ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയില്‍ നിലപാട് വ്യക്തമാക്കി ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സിഎഎ, എന്‍ആര്‍സി എന്നിവ ഇന്ത്യയിലെ പൗരന്‍മാരെ ബാധിക്കുന്ന കാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. സിഎഎ ഹിന്ദു-മുസ്ലീം വിഷയമാക്കാന്‍ ശ്രമം നടക്കുകയാണെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി.
‘സിഎഎ-എന്‍ആര്‍സി എന്നീ നിയമങ്ങള്‍ ഇന്ത്യയിലെ പൗരന്‍മാര്‍ക്ക് എതിരല്ല. സിഎഎ നടപ്പിലാക്കുന്നത് ഇന്ത്യയിലെ മുസ്ലീം സമുദായത്തെ ദോഷകരമായി ബാധിക്കില്ല. സിഎഎ, എന്‍ആര്‍സി എന്നിവയെ ഹിന്ദു-മുസ്ലീം വിഷയമാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇവ ഒരിക്കലും ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള വിഷയമല്ല’ – മോഹന്‍ ഭാഗവത് പറഞ്ഞു.
വിഭജനത്തിന് ശേഷം രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിച്ചുകൊണ്ടാണ് നാം മുന്നോട്ടുപോകുന്നതെന്നും എന്നാല്‍ പാകിസ്താനിലെ സ്ഥിതി ഇതല്ലെന്നും മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി. ജനങ്ങളുടെ അഭിപ്രായം തേടാതെയാണ് വിഭജനം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. പൊതുജനാഭിപ്രായം തേടിയിരുന്നെങ്കില്‍ വിഭജനം നടക്കില്ലായിരുന്നുവെന്ന് പറഞ്ഞ മോഹന്‍ ഭാഗവത് വിഭജനത്തിന്റെ ഭവിഷ്യത്ത് അനുഭവിക്കുന്നവരെ സംരക്ഷിക്കേണ്ട ചുമതല നമുക്കുണ്ടെന്നും വ്യക്തമാക്കി.
Post Your Comments