Latest NewsNewsIndia

പാർലമെന്റിലേക്ക് മാർച്ച് നടത്താനൊരുങ്ങി കർഷകർ: ഡൽഹിയിൽ അതീവ ജാഗ്രത

ന്യൂഡൽഹി: പാർലമെന്റിലേക്ക് പ്രതിഷേധം നടത്താനൊരുങ്ങി കർഷകർ. വ്യാഴാഴ്ച്ചയാണ് കർഷകർ പാർലമെന്റിലേക്ക് മാർച്ച് നടത്തുന്നത്. സാഹചര്യം കണക്കിലെടുത്ത് ഡൽഹിയിൽ സുരക്ഷ കർശനമാക്കി. ഡൽഹി അതിർത്തികളിലും പാർലമെന്റിനടുത്ത മേഖലകളിലും പൊലീസ് സുരക്ഷ വർധിപ്പിച്ചിരിക്കുന്നത്. റിപ്പബ്ലിക്ക് ദിനത്തിൽ സംഘർഷമുണ്ടായത് കണക്കിലെടുത്താണ് ജാഗ്രത കർശനമാക്കിയത്.

Read Also: പ്രതീക്ഷകളുടെ ഭാരം പേറി ഇന്ത്യന്‍ താരങ്ങള്‍ ടോക്കിയോയുടെ അങ്കത്തട്ടില്‍: കോവിഡ് കാലത്തെ ഒളിമ്പിക്‌സ് ചര്‍ച്ചയാകുമ്പോള്‍

കിസാൻ സംയുക്ത മോർച്ചയും മുൻകരുതലിലാണ്. സമരത്തിൽ പങ്കെടുക്കുന്നവർക്ക് നിർദ്ദേശങ്ങൾ നൽകാൻ സിംഘുവിൽ രാത്രിയിൽ യോഗം വിളിച്ചിട്ടുണ്ട്. അതിർത്തിയിൽ നിന്നും വീണ്ടും ഡൽഹിയ്ക്ക് അകത്തേക്ക് പ്രതിഷേധവുമായി കർഷകർ എത്തും. നാളെ മുതൽ പാർലമെന്റ് സമ്മേളനം അവസാനിക്കും വരെ ജന്തർമന്ദറിൽ ധർണ നടത്തും. ഇവിടെ നിന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്നും കർഷകസംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സമരം കണക്കിലെടുത്ത് അതീവ ജാഗ്രതയിലാണ് ഡൽഹി പോലീസ്. സംഘർഷ സാധ്യതയെന്ന രഹസ്യാന്വേഷണ റിപ്പോർട്ട് പ്രകാരമാണ് സുരക്ഷ കൂട്ടിയത്. ഡൽഹി പോലീസിന്റെ കലാപ വിരുദ്ധസേനയ്ക്ക് പ്രത്യേക പരിശീലനവും നൽകി കഴിഞ്ഞു.

അതേസമയം റിപബ്ലിക്ക് ദിനത്തിലെ സംഘർഷ സാഹചര്യം ഒഴിവാക്കാനാണ് കർഷക സംഘടനകൾ ശ്രമിക്കുന്നത്. പ്രതിഷേധത്തിൽ പങ്കെടുക്കുന്ന കർഷകരുടെ പട്ടിക തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്. ഇരുന്നൂറ് കർഷകരും അഞ്ച് കർഷക സംഘടനാ നേതാക്കളും പ്രതിദിനം സമരത്തിൽ പങ്കെടുക്കും. ഇവരുടെ തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ പൊലീസിന് കൈമാറും. മൂൻകൂട്ടി നിശ്ചയിച്ചവർ മാത്രമാകും പരിപാടിയിൽ പങ്കെടുക്കുക. രാവിലെ 8 മണിക്ക് സിംഘുവിൽ നിന്ന് പോലീസ് അകമ്പടിയോടെ ബസുകളിലാകും കർഷകർ ഡൽഹിയ്ക്ക് എത്തുന്നത്.

Read Also: കോവിഡ് വാക്‌സിനേഷൻ മുൻഗണനാ പട്ടികയിൽ ഇനി സാങ്കേതിക സർവകലാശാലയിലെ വിദ്യാർത്ഥികളും

shortlink

Related Articles

Post Your Comments

Related Articles


Back to top button